കണ്ണിന് ചുറ്റുമുള്ള കറുപ്പ് എങ്ങനെ അകറ്റാം ; അറിയാം ഈ പൊടിക്കെെകൾ

For full experience, Download our mobile application:
Get it on Google Play

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ്.ക്ഷീണം, ഉറക്കക്കുറവ്, നിർജലീകരണം, അമിതമായ സ്‌ക്രീൻ ഉപയോഗം എന്നിവയെല്ലാം കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമാകാറുണ്ട്. വിവിധ ചർമ്മ പ്രശ്നങ്ങൾക്കും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യുന്നതിനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ നോക്കാം…

വെള്ളരിക്ക
ഒരു പ്രകൃതിദത്തമായ ചർമ്മ ടോണറാണ്. കൂടാതെ കറുപ്പകറ്റാൻ സഹായിക്കുന്ന ​ഗുണങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. വെള്ളരിക്ക അരിഞ്ഞ് ചതച്ച് ഒരു കോട്ടൺ തുണിയിൽ കിഴി കെട്ടി ഫ്രിഡ്ജിൽ വയ്ക്കുക. 30 മിനിറ്റിന് ശേഷം ഇത് എടുത്ത് കണ്ണിന് മുകളിൽ വെയ്ക്കുക. 15 മിനുട്ടിന് ശേഷം ഇത് മാറ്റുക.

​ടീ ബാ​ഗ്
ഉയർന്ന ഫ്ലേവനോയിഡ് സംയുക്തം ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ബ്ലാക്ക് കണ്ണിലെ ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാനും വീക്കവും പിഗ്മെൻ്റേഷനും കുറയ്ക്കാനും സഹായിക്കും. തണുത്ത ടീ ബാ​ഗ് കണ്ണിന് മുകളിൽ 15 മിനുട്ട് നേരം വയ്ക്കുക.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ കറുപ്പ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ മികച്ചതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ചെടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വയ്ക്കണം. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറ്റാൻ വളരെ ഫലപ്രദമാണ്.

കറ്റാർവാഴ ജെൽ
കറ്റാർ വാഴ ചർമ്മത്തിലെ ഈർപ്പം മെച്ചപ്പെടുത്തുകയും ചർമ്മത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും. ദിവസവും ഒരു നേരം കറ്റാർജെൽ കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പകറ്റാൻ സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....