Monday, April 29, 2024 1:05 am

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട്: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളിൽ പോലീസ് അന്വേഷണം ഊർജ്ജിതം. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. നൂറനാട് പത്താംമൈൽ സെന്റ് റെനാത്തോസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ കാണിക്കവഞ്ചികൾ കുത്തിതുറന്ന് പണം അപഹരിച്ചത് കഴിഞ്ഞ ദിവസമാണ്. കൂടാതെ നൂറനാട് മറ്റപ്പള്ളി സ്വരൂപാനന്ദാശ്രമത്തിലെ ചന്ദനമരം മുറിച്ചു കടത്തുകയും ചുനക്കര വടക്ക് വിളയിൽ ക്ഷേത്രത്തിലെയും മേപ്പളളിമുക്കിലെ ഗുരുമന്ദിരത്തിലെയും കാണിക്കവഞ്ചികൾ കുത്തി തുറന്ന് പണം മോഷ്ടിക്കുകയും ചെയ്തിരുന്നു. ഒരു ഇടവേളയ്ക്കുശേഷമാണ് മേഖലയിൽ വീണ്ടും മോഷണം വർധിച്ചിരിക്കുന്നത്. ശനിയാഴ്ച ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ആരാധനാ ലയങ്ങളിലെത്തി പരിശോധന നടത്തി.

മോഷണം നടന്ന ആരാധനാലയങ്ങൾക്ക് സമീപമുള്ള സിസിടിവികളും പോലീസ് പരിശോധിച്ചു വരികയാണ്. റിസീവർ ഭരണത്തിലുള്ള സ്വരൂപാനന്ദാശ്രമത്തിലെ ചന്ദന മരം മുറിച്ചു കടത്തിയത് സംബന്ധിച്ച് മുൻ സെക്രട്ടറി പ്രഭവി മറ്റപ്പള്ളി ഡിജിപി, ജില്ലാ പോലീസ് മേധാവി തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്. ആലുവ അദ്വൈതാശ്രമത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കോലഞ്ചേരി ചക്കുങ്ങൽ വീട്ടിൽ അജയകുമാർ(42) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. നിരവധി മോഷണങ്ങളടക്കം പതിനഞ്ചോളം കേസിലെ പ്രതിയാണ്. കഴിഞ്ഞ 11ന് ജയിൽ മോചിതനായ ഇയാൾ 15ന് രാവിലെ 7 മണിയോടെയാണ് ആശ്രമത്തിലെത്തിയത്. തുടർന്ന് അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം മോഷണം നടത്തി കടന്നു കളയുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ട്രോബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ; അറിയാം ഗുണങ്ങള്‍…

0
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; 51 കാരൻ മാനന്തവാടിയിൽ അറസ്റ്റില്‍

0
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പോലീസ്...

കെകെ ശൈലജയ്ക്കെതിരായ പരിഹാസം ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

0
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ...

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി...