കല്ലിശ്ശേരിയില്‍ കവർച്ച നടന്ന വീട്ടിലെത്തി പോലീസ് പരിശോധ നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: കല്ലിശ്ശേരിയില്‍ കവർച്ച നടന്ന വീട്ടിലെത്തി പോലീസ് പരിശോധ നടത്തി. ആലപ്പുഴയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തിയാണ് പരിശോധന നടത്തിയത്. ഉയാറ്റുകര സർവ്വീസ് സഹകരണ ബാങ്കിന്റെ  മുൻ പ്രസിഡന്റ് കല്ലിശ്ശേരി അമ്പലത്തറ ചാർലി ഏബ്രഹാമിന്റെ  വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. വീടിന്റെ  മുൻ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. രണ്ട് അലമാരകൾ മോഷ്ടാക്കൾ തുറന്നിരുന്നു. എന്നാല്‍ മറ്റൊരു അലമാര തുറക്കാതെ ഒഴിവാക്കിയിരുന്നു. ഇതില്‍ പതിനായിരം രൂപ സൂക്ഷിച്ചിരുന്നു.

വീട്ടിലുണ്ടായിരുന്ന രണ്ട് ചെറിയ തടിപ്പെട്ടികൾ അടുക്കളയിൽ നിന്നെടുത്ത വെട്ടുകത്തി ഉപയോഗിച്ച് പൊളിച്ചിരുന്നു. എന്നാല്‍ അതിൽ വിലപിടിപ്പുള്ളത് ഒന്നും തന്നെ ഇല്ലായിരുന്നു. തുറന്ന അലമാരയിലെ സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലാണ്. മോഷ്ടാക്കൾ അടുക്കളയിൽ നിന്ന് ആപ്പിൾ എടുത്തു കഴിച്ചതായും കണ്ടെത്തി. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത് എസിന്റെ  നേതൃത്വത്തിലുള്ള ഡോഗ് സ്ക്വാഡിലെ നായ സച്ചിൻ സംഭവസ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള മഴുക്കീർ എം സി റോഡരുകിൽ എം.സാന്റ് വിൽക്കുന്ന യാട് വരെ ഓടി നിന്നു. അവിടെയും സി.സി ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ചെങ്ങന്നൂർ എസ്.എച്ച്.ഒ വിപിൻ എ.സി , എസ് .ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....