കന്യാകുമാരിയിൽനിന്ന് നഷ്ടമായ 580 മൊബൈൽഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തമിഴ്നാട്ടിലെ കന്യാകുമാരിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷ്ടിക്കപ്പെട്ടതും നഷ്ടമായതുമടക്കം ലഭിച്ച പരാതികളിൽ അന്വേഷണം നടത്തി ഈ വർഷം മാത്രം ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 580 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകിയെന്ന് കന്യാകുമാരി ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. ആർ. സ്റ്റാലിൻ. കാണാതായ ഫോണുകൾ കണ്ടെത്താനും വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളിൽ സൈബർ ക്രൈം പോലീസ് സംഘം സജീവമായി ഏർപ്പെട്ടു വരികയായിരുന്നു. ഇതിന്‍റെ തുടർച്ചയായ നടപടികളുടെ ഭാഗമായി നിലവിൽ ഏകദേശം നാൽപ്പത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന 260 മൊബൈൽ ഫോണുകൾ കണ്ടെത്തി. ഇങ്ങനെ വീണ്ടെടുത്ത ഫോണുകൾ ജില്ലാ പോലീസ് സൂപ്രണ്ട് ഇന്ന് അതത് ഉടമസ്ഥർക്ക് കൈമാറി.

ഇതിൽ മലയാളികളടക്കം വിനോദയാത്രയ്ക്ക് പോയവരുടെയും ഫോണുകൾ നഷ്ടമായിരുന്നു. കുളിക്കാൻ കടലിൽ ഇറങ്ങിയപ്പോൾ ഫോൺ മോഷ്ടിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി ശരത്ത് കുമാറിന്‍റെയടക്കം ഫോൺ മാസങ്ങൾക്ക് ശേഷം പോലീസ് അന്വേഷണത്തിൽ തിരികെ ലഭിച്ചിരുന്നു. കന്യാകുമാരിയിൽ വച്ച് ഫോൺ നഷ്ടമായാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഉടൻ തന്നെ പരാതി നൽകണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി....

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ; ഇടപ്പള്ളി സ്വദേശിയുടെ പരാതിയില്‍ കല്യാണ്‍ സില്‍ക്സിന് 31,500 രൂപ...

0
കൊച്ചി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും ദീര്‍ഘകാലം നിലനില്‍ക്കാത്ത തെര്‍മല്‍ ബില്‍...

കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ സുഭാഷ് ചന്ദ്രയ്ക്ക് വൻതിരിച്ചടി

0
ന്യൂഡൽഹി: 22,006 കോടി രൂപയുടെ കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ...