ഡേറ്റിംഗ് ആപ്പിലൂടെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘം നടത്തിയത് വന്‍ ആസൂത്രണമെന്ന് പൊലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം കാക്കനാട്ട് യുവാവിനെ ഡേറ്റിംഗ് ആപ്പിലൂടെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘം നടത്തിയത് വന്‍ ആസൂത്രണമെന്ന് പോലീസ്. രണ്ട് ദിവസം മുമ്പാണ് കേസിൽ ആറ് യുവാക്കളെ പോലീസ് പിടികൂടിയത്. കോഴിക്കോട് സ്വദേശി അജ്മല്‍, മലപ്പുറം സ്വദേശികളായ ഫര്‍ഹാന്‍, അനന്തു, സിബിനു സാലി, കണ്ണൂര്‍ സ്വദേശികളായ റയാസ്, മന്‍സില്‍ സമദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ ക്ഷണിച്ചു വരുത്തിയ ശേഷം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് യുവാവിനെ കൊണ്ട് പറയിച്ച് വീഡിയോ എടുത്തായിരുന്നു സംഘത്തിന്‍റെ ഭീഷണിയെന്ന് പോലീസ് പറഞ്ഞു. ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ കെണില്‍പ്പെടുത്തിയായിരുന്നു തട്ടിപ്പ് ശ്രമം. ഡേറ്റിംഗ് ആപ്പിലൂടെ വ്യാജ ഐഡിയില്‍ നിന്ന് ചാറ്റിംഗ് നടത്തിയ സംഘം യുവാവിനെ അവര്‍ താമസിച്ച വീടിനു സമീപത്തേക്ക് വിളിച്ചു വരുത്തി. വെളുപ്പിനെയാണ് ആറ് പേർ ചേർന്ന് 27കാരനായ യുവാവിനെ പടമുകളിലേക്ക് വിളിച്ചു വരുത്തുകയും ബൈക്കിന്‍റെ താക്കോൽ ഊരി എടുക്കുകയും ചെയ്തത്. പിന്നീട് മര്‍ദിച്ച് ഫോണ്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...