തൃശൂര്‍: ആന്ധ്രയില്‍നിന്നും ആഡംബരകാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവ് കൊരട്ടിയില്‍വെച്ച് പോലീസ് പിടികൂടി. കാറിനകത്തുണ്ടായിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. തൃക്കാക്കര നോര്‍ത്ത് വട്ടേക്കുന്ന് സ്വദേശി പീച്ചിങ്ങപ്പറമ്പില്‍ വീട്ടില്‍ ഷമീര്‍ ജെയ്‌നു (41)വിനെയാണ് ചാലക്കുടി ക്രൈം സ്‌ക്വാഡും ഡാന്‍സാഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കാറിനകത്തും ഡിക്കിയിലുമായി ഒളിപ്പിച്ചിരുന്ന 25 ലക്ഷത്തോളം വിലമതിക്കുന്ന 60 കിലോ കഞ്ചാവും പിടിച്ചെടുത്തു. ആന്ധ്രയില്‍നിന്നും വ്യാപകമായ രീതിയില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസക്കാലമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊരട്ടിയില്‍വെച്ച് കഞ്ചാവ് പിടികൂടിയത്.
കഞ്ചാവുമായി വന്ന കാറിനെ സംശയം തോന്നിയ പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സംഘം അമിത വേഗതയില്‍ ദേശീയപാത വഴിയും ഇടവഴികള്‍ വഴിയും പാഞ്ഞെങ്കിലും കൊരട്ടിയില്‍ പോലീസ് ദേശീയപാത അടച്ചുകെട്ടിയതോടെ കുടുങ്ങുകയായിരുന്നു. ഉത്സവ സീസണുകള്‍ മുന്നില്‍ കണ്ട് വിവിധ ജില്ലകളില്‍ വില്പന നടത്താനായി ആന്ധ്രയില്‍നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. കാറിന്റെ ഡോറുകള്‍ക്കുള്ളിലും സീറ്റുകള്‍ക്കുള്ളിലും പ്രത്യേക അറകളിലുമൊക്കെയായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.