സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി പീഡനം ; സീരിയല്‍ നടിയെ വീണ്ടും ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ കോഴിക്കോട് ഫ്ളാറ്റിലെത്തിച്ച് പീഡിപ്പി്ച സംഭവത്തില്‍ സീരിയല്‍ നടിയെ വീണ്ടും ചോദ്യം ചെയ്യും. കോട്ടയം സ്വദേശിയായ യുവതിയെ കാരപറമ്പിലെ ഒരു ഫ്‌ളാറ്റില്‍ എത്തിച്ച് ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. നടി മുന്‍പ് നല്‍കിയ മൊഴി വിശ്വസനീയമല്ലെന്ന് പോലീസ് പറഞ്ഞു. ശുചിമുറിയില്‍ ഒളിച്ചില്ലായിരുന്നുവെങ്കില്‍ തന്നേയും അവര്‍ പീഡിപ്പിക്കുമായിരുന്നു എന്നാണ് നടിയുടെ മൊഴി നല്‍കിയത്. സീരിയല്‍ നടിയുടെ സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

മാര്‍ച്ച് നാലാം തിയതിയാണ് കേസിനാസ്പദമായ സംഭവം. കോട്ടയം സ്വദേശിനിയായ യുവതിയെ കാരപ്പറമ്പിലെ ഒരു ഫ്ളാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കെന്ന പേരിലാണ് ഇവരെ കോഴിക്കോടേക്ക് എത്തിക്കുന്നത്. ഫ്ളാറ്റില്‍ എത്തുന്നത് വരെ സീരിയല്‍ നടി ഈ യുവതിയോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് ഇവരെ അവിടെ നിന്ന് കാണാതാവുകയായിരുന്നെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അച്ചന്‍കോവിലാറില്‍ ജലനിരപ്പ്‌ വീണ്ടും ഉയരുന്നു : പത്തനംതിട്ട മേരിമാതാ പള്ളിയുടെ പാര്‍ക്കിംഗ് ഗ്രൌണ്ട് പൂര്‍ണ്ണമായി...

0
പത്തനംതിട്ട : അച്ചന്‍കോവിലാറില്‍ ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നു. പത്തനംതിട്ട റിംഗ് റോഡിനു...

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

0
തിരുവനന്തപുരം : തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള...

അതിതീവ്ര മഴയിൽ വിറങ്ങലിച്ച് കേരളം , പ്രളയ ഭീതിയിൽ 4 ജില്ലകൾ

0
തിരുവനന്തപുരം: പ്രളയ സമാനമായി തുടരുന്ന അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക...

മലയോര മേഖലയിലേയ്ക്കുള്ള രാത്രി യാത്രയ്ക്ക് ഓഗസ്റ്റ് എട്ടു വരെ നിരോധനം

0
പത്തനംതിട്ട : ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴ്...