മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. നാവിക സേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിന് എത്തി. രക്ഷാപ്രവർത്തനം വൈകിയതിൽ മത്സ്യത്തൊഴിലാളികൾ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇന്നലെ ഉച്ചയോടെ മീൻപിടുത്തത്തിനായി മുതലപ്പൊഴിയിൽ നിന്ന് ചെറുവള്ളങ്ങളിൽ പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും വള്ളം മറിയുകയായിരുന്നു. നാവിക സേനയുടെ ഹെലികോപ്റ്ററും കോസ്റ്റ്ഗാർഡ് ബോട്ടുകളുമാണ് പരിശോധന നടത്തുന്നത്.

മോശം കാലാവസ്ഥ മൂലം ഏറെ വൈകിയാണ് നാവിക സേനയുടെ ഹെലികോപ്റ്റർ തിരച്ചിലിന് ഏത്തിയത്. രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് മത്സ്യ തൊഴിലാളികൾ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. വിഴിഞ്ഞത്തും ശംഖുമുഖത്തും സമാനമായ രീതിയിൽ ബോട്ടുകൾ മറിഞ്ഞു. പത്തോളം പേർ ഇനിയും തിരിച്ചുവരാൻ ഉണ്ടെന്നാണ് വിവരം. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ നൽകാത്തതാണ് അപകടകാരണം എന്നാണ് ആരോപണം. മന്ത്രി സിപി ജോൺ വിഴിഞ്ഞത്ത് നേരിട്ട് എത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...