കേരളത്തിലെ രാഷ്ട്രീയ നിലപാട് തീരുമാനിക്കണം ; ജെഡിഎസ് നേതൃയോഗം ഇന്ന് ചേരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എച്ച്.ഡി. കുമാരസ്വാമി മോദി മന്ത്രിസഭയിൽ അംഗമായതോടെ കേരളത്തിലെ രാഷ്ട്രീയ നിലപാട് തീരുമാനിക്കാൻ ജെഡിഎസ് നേതൃയോഗം ഇന്ന് ചേരും. എന്‍ഡിഎ സഖ്യകക്ഷിയായ ദേശീയ നേതൃത്വവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിച്ച് പുതിയ പാർട്ടി രൂപീകരിക്കാനാണ് സാധ്യത. ഉടൻ നിലപാട് വ്യക്തമാക്കണം എന്ന് സിപിഎം അന്ത്യശാസനം നൽകിയിരുന്നു. പുതിയ പാർട്ടിയുണ്ടാക്കിയാൽ എംഎൽഎമാരായ മാത്യു ടി.തോമസും കെ.കൃഷ്ണൻകുട്ടിയും അയോഗ്യരാകുമോ എന്ന പ്രശ്നവും ബാക്കിയാണ്. സമാജ്‍വാദി പാർട്ടിയിൽ ലയിക്കാമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയുടെ ഘടകക്ഷിയായത്. 10 മാസമായിട്ടും സംസ്ഥാനഘടകം ഒരു നിലപാടും സ്വീകരിച്ചിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നേതൃയോഗം. കേരളത്തില്‍ സ്വതന്ത്രമായി നിലനില്‍ക്കുമെന്ന അഭിപ്രായമാണ് കഴിഞ്ഞ ദിവസം കെ കൃഷ്ണൻകുട്ടി പ്രകടിപ്പിച്ചത്. ദേശീയ ഘടകവുമായി യാതൊരു ബന്ധവുമില്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഇന്നത്തെ നേതൃയോഗത്തില്‍ എന്തായിരിക്കും പാര്‍ട്ടിയുടെ നിലപാടും നിര്‍ണായകമാണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി ; മാവിന്‍കൊമ്പില്‍ പിടിച്ച് അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ

0
കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി. ഇന്ന് പുലർച്ചെ...

നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

0
കൊച്ചി: നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി....

സമൂഹത്തില്‍ കന്നുകാലികളോട് കാണിക്കുന്ന സമീപനത്തിലെ വൈരുധ്യം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: സമൂഹത്തിൽ കന്നുകാലികളോട് ആളുകൾ പുലർത്തുന്ന സമീപനത്തിലെ വൈരുധ്യം ചൂണ്ടിക്കാട്ടി...

ഇടമലക്കുടിയിൽ മണലിയാർ കരകവിഞ്ഞു ; മൂന്ന് കുടികൾ ഒറ്റപ്പെട്ടു

0
ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ഇടമലക്കുടിയിൽ മണലിയാർ കരകവിഞ്ഞൊഴുകിയതിനെ...