സർക്കാർ രൂപീകരിക്കുക എന്നത് മാത്രമല്ല, രാജ്യത്തിന്റെ വികസനമാണ് ബിജെപിയുടെ രാഷ്‌ട്രീയം ; രാജ്‌നാഥ് സിംഗ്

For full experience, Download our mobile application:
Get it on Google Play

ബാർപേട്ട : ബിജെപിയുടെ രാഷ്‌ട്രീയമെന്നാൽ രാജ്യത്തിന്റെ വികസനമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സർക്കാർ രൂപീകരിക്കുക എന്നത് മാത്രമല്ല തങ്ങളുടെ രാഷ്‌ട്രീയ പ്രവർത്തനമെന്നും ഭാരതത്തെ മുന്നോട്ട് നയിക്കുക എന്നതാണ് ലക്ഷ്യമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അസമിലെ ബാർപേട്ടയിൽ എൻഡിഎ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർമാരുമായി നന്നായി ഇടപഴകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കണമെന്നും പ്രവർത്തകർക്ക് രാജ്നാഥ് സിം​ഗ് നിർദ്ദേശം നൽകി.

“എല്ലാവരും രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നു. പക്ഷേ, ഞങ്ങളുടെ രാഷ്‌ട്രീയം എന്നാൽ സർക്കാർ രൂപീകരിക്കുക എന്നത് മാത്രമല്ല. രാജ്യത്തിന്റെയും സമൂഹത്തിന്റെയും രൂപീകരണത്തിന് വേണ്ടിയാണ് ഞങ്ങളുടെ രാഷ്‌ട്രീയ പ്രവർത്തനം. ഇതാണ് മറ്റ് രാഷ്‌ട്രീയ പാർട്ടികളും ബിജെപിയും തമ്മിലുള്ള വ്യത്യാസം. ആരുടെയെങ്കിലും നേട്ടത്തിന് വേണ്ടിയല്ല ബിജെപി സർക്കാർ രൂപീകരിക്കുന്നത്” എന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ലഹരി വിരുദ്ധ ഓപ്പറേഷൻ തൂഫാൻ നൂറു ദിനം പിന്നിടുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ...

മുൻ ഡൽഹി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ നോയിഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
ഡൽഹി: മുൻ ഡൽഹി ചീഫ് സെക്രട്ടറിയും മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ...

സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ് ; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ്...

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....