വിഴിഞ്ഞം പദ്ധതി പിണറായി സർക്കാർ പൊടി തട്ടിയെടുത്തു യാഥാർഥ്യമാക്കിയെന്ന് തുറമുഖ വകുപ്പ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; വിഴിഞ്ഞം പദ്ധതി പിണറായി സർക്കാർ പൊടി തട്ടിയെടുത്തു യാഥാർഥ്യമാക്കിയെന്ന്
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാ ശക്തികൊണ്ടാണ്. ഉമ്മൻ ചാണ്ടി കരാറിൽ ഒപ്പ് വെച്ചുവെച്ചു, പക്ഷേ പ്രവർത്തനങ്ങൾ പല കാരണങ്ങളാൽ വൈകി. തുടർന്ന് പദ്ധതി പൊടി തട്ടിയെടുത്തു യാഥാർഥ്യമാക്കിയത് പിണറായി സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. പ്രയാസ ഘട്ടങ്ങളിൽ പോലും തുക നൽകി. ഒരാളുടെ പേര് മാത്രം നൽകുന്നത് മറ്റുള്ളവരോട് ചെയ്യുന്ന അനീതിയാണ്. വിഴിഞ്ഞം പ്രദേശത്തെ ജനങ്ങൾക്കാണ് എല്ലാ പങ്കും. അത് കൊണ്ടാണ് വിഴിഞ്ഞം പോർട്ട്‌ തിരുവനന്തപുരം എന്ന പേര് നൽകിയത്.

രാഷ്ട്രീയ താല്പര്യം വെച്ച് പലർക്കും പലതും പറയാം. പൊതുവികാരം മാത്രമേ സർക്കാരിന് പരിഗണിക്കാൻ കഴിയുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. മത്സ്യതൊഴിലാളികളെ കൂടുതൽ പരിഗണിക്കും. സർക്കാർ സമന്വയത്തിന്റെ പാതയിലാണ്. വലിയ പ്രശ്നമുണ്ടാകുമെന്ന് പലരും കരുതി. എന്നാൽ സർക്കാർ മത്സ്യതൊഴിലാളികളുടെ വികാര വിചാരങ്ങൾ ഉൾക്കൊണ്ടു. ആവശ്യങ്ങൾ ഘട്ടം ഘട്ടമായി പരിഹരിച്ചു വരികയാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു മുന്നോട്ടു പോകും. ഏതൊരു പദ്ധതി വരുമ്പോഴും ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും അത്തരം ആശങ്കകൾ വിഴിഞ്ഞത്ത്‌ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലസ്ഥാന നഗരത്തിലെ വീട്ടിൽ വ്യാജ മദ്യ നിർമ്മാണ കേന്ദ്രം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: ബിവറേജിൽനിന്ന് വില കുറഞ്ഞ മദ്യം വാങ്ങി രാസപദാർത്ഥങ്ങൾ ചേർത്തു വില...

പ്രാദേശിക ക്രിക്കറ്റ് ടീമിൽ തെരഞ്ഞെടുത്തില്ല ; 17-കാരി ജീവനൊടുക്കിയ നിലയിൽ

0
നാഗ്പുർ : നാഗ്പുരിലെ പ്രാദേശിക ക്രിക്കറ്റ് അസോസിയേഷൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരുന്നതിലെ നിരാശയിൽ...

നേപ്പാളിൽ വർഗീയ കലാപം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
കാഠ്‌മണ്ഡു: ദക്ഷിണ നേപ്പാളിലെ അതിർത്തി ജില്ലകളിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വർഗ്ഗീയ...

ശബരിമലയിലെ നെയ്യ് ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

0
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്....