പത്തനംതിട്ട : മൈലപ്രയിൽ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ പോസ്റ്റ്മോർട്ടം ഇന്ന്. ഇന്നലെ വൈകിട്ടോടെയാണ് 73 കാരനായ ജോർജ് ഉണ്ണുണ്ണിയെ സ്വന്തം കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന നിലയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. മരിച്ച ജോർജ് ഉണ്ണുണ്ണിയുടെ സ്വർണ്ണ മാലയും കാണാതായിട്ടുണ്ട്. കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടമായി. രാത്രി പൂർണമായി കടയിൽ തന്നെ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടിക്കുശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. രണ്ട് ഡിവൈഎസ്പിമാർക്ക് അന്വേഷണ ചുമതല നൽകി. പത്തനംതിട്ട എസ്പി വി അജിത്തിന്റെ മേൽനോട്ടത്തിൽ ആയിരിക്കും അന്വേഷണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























