Saturday, May 3, 2025 5:00 pm

പോത്ത്പാറയിലും പരിസര പ്രദേശങ്ങളിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് നിരവധി തവണ

For full experience, Download our mobile application:
Get it on Google Play

കോന്നി : കഴിഞ്ഞ മൂന്ന് വർഷങ്ങളായി തുടർച്ചയായി പല തവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണ് അതിരുങ്കൽ, പോത്തുപാറ, രത്നഗിരി, ഇഞ്ചപ്പാറ പ്രദേശങ്ങൾ. ഇഞ്ചപ്പാറയിൽ പുലിക്കൂട്ടത്തിന്റെ ആക്രമണത്തിൽ മൂരികിടാവ് ചാവുകയും തുടർന്ന് പുലികൂട് സ്ഥാപിച്ച് പുലിയെ കെണിയിലാക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് കാട് കയറി കിടക്കുന്ന റബ്ബർ തോട്ടങ്ങൾ, സ്വകാര്യ വ്യക്തികളുടെ പറമ്പുകൾ എല്ലാം തന്നെ വന്യ മൃഗങ്ങളുടെ സാന്നിധ്യം പതിവായി മാറിയിരിക്കുകയാണ്. അതിരുങ്കൽ മേഖലയിൽ കരിമ്പുലിയെ കണ്ടതായും മുൻപ് സ്ഥിരീകരിച്ചിരുന്നു. കൂടൽ ഇഞ്ചപ്പാറയിൽ പുലി ഭീതി പരത്തിയപ്പോൾ പ്രദേശത്ത് കാട് കയറി കിടക്കുന്ന കൃഷിയിടങ്ങൾ കാട് വെട്ടി തെളിക്കുവാൻ കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.

കലഞ്ഞൂർ പഞ്ചായത്തിലെ പല സ്ഥലങ്ങളിലും പുലിയെ നേരിട്ട് കണ്ടവരും ഉണ്ട്. വനാതിർത്തിയിൽ താമസിക്കുന്ന കുടുംബങ്ങൾ ആണ് ഈ പ്രദേശങ്ങളിൽ ഏറെയും. അതിനാൽ തന്നെ പുലിയുടെ സാന്നിധ്യം ജനങ്ങളിൽ ഭീതി പടർത്തുന്നുണ്ട്. പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങളെ നഷ്ട്ടപ്പെട്ട കർഷകർ അടക്കമുള്ളവർ അനവധിയാണ്. ഇവർക്ക് ആവശ്യമായ നഷ്ടപരിഹാര തുകയും ഇപ്പോഴും കിട്ടാനുണ്ടെന്ന് പറയുന്നു. വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ ഇല്ലാത്തതും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിന് കാരണമായി തീരുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് രേഖകളില്ലാതെ കടത്തുകയായിരുന്ന അഞ്ചുകോടി രൂപ പിടികൂടി

0
കോഴിക്കോട്: കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന അഞ്ചുകോടിയോളം രൂപ പിടികൂടി. കർണാടക സ്വദേശികൾ...

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് ഷോൺ ജോർജ്

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ...

നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥിനി സംഗമം 17ന്

0
തിരുവല്ല : നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ...

പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് വനംവകുപ്പിനോട് വേടൻ

0
കോഴിക്കോട്: പുലിപ്പല്ല് തിരികെ നൽകാനൊരുങ്ങിയ വനംവകുപ്പിനോട് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന്...