Sunday, May 4, 2025 7:31 pm

ജനങ്ങളോടല്ല കോർപ്പറേറ്റ് കർത്തയോടാണ് ബാധ്യതയെന്ന നിലയിലാണ് ഇപ്പോഴത്തെ ഭരണം പോകുന്നത് ; പി.വി അൻവർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജനങ്ങളോടല്ല കോർപ്പറേറ്റ് കർത്തയോടാണ് ബാധ്യതയെന്ന നിലയിലാണ് ഇപ്പോഴത്തെ ഭരണം പോവുന്നതെന്ന് പി.വി അൻവർ എം.എൽ.എ. കരിമണൽ ഖനനവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന തീരശോഷണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഉയർന്ന് വന്നിട്ടുള്ള പ്രതിഷേധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പി.വി അൻവർ എം.എൽ.എയുടെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സർക്കാറിനെ സംബന്ധിച്ചടുത്തോളം ഖജനാവിലേക്ക് പണമുണ്ടാക്കാനുള്ള മാർഗങ്ങളിലൊന്നാണ് കരിമണൽ ഖനനം. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് തന്നെ ജനങ്ങൾ നേരിടുന്ന തീരശോഷണം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പി.വി അൻവർ വ്യക്തമാക്കി.

എന്നാൽ ഇന്ന ജനങ്ങളെ കേൾക്കാൻ തയാറാകുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഇവിടെ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഭരണനേതൃത്വത്തിൽ നിന്ന് നീതി കിട്ടാതാകുമ്പോഴാണ് ജനങ്ങൾ പ്രതിപക്ഷത്തേയും മറ്റ് സാമൂഹിക സംഘടനകളേയും തേടി പോവുന്നതെന്നും പി.വി അൻവർ പറഞ്ഞു. കേരളത്തിലെ വിവിധ രാഷ്ട്രീയപാർട്ടികളിലെ നേതാക്കൾ തമ്മിൽ അന്തർ ധാരണയുണ്ടെന്നനും അദ്ദേഹം വ്യക്തമാക്കി. ഇത് മൂലം ഇവിടെ ഒരു കാര്യവും നടക്കാത്ത നിലയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരിൽ വയോധികനെ വാഹനമിടി‌പ്പിച്ച് പരിക്കേൽപ്പിച്ചതായി പരാതി

0
കണ്ണൂർ: കണ്ണൂരിൽ വാട്ടർ സർവീസ് ചെയ്തതിന്റെ നിരക്കുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വയോധികനെ...

യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം 19ാം...

പഹൽഗാം ഭീകരാക്രമണം ; ഭീകരബന്ധമുള്ള 2 പേരെ എൻ ഐ എ ചോദ്യം ചെയ്തു

0
ജമ്മു: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരബന്ധമുള്ള 2 പേരെ എൻ ഐ എ...

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; ജാഗ്രതാ നിർദ്ദേശം

0
തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ തീരങ്ങളിൽ മേയ് ആറിന് രാവിലെ...