അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​ർ​ന്നു ; ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ക്കാതെ സർക്കാർ

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​ർ​ന്നി​ട്ടും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് നി​സ്സം​ഗ​ത. വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടും ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ക്കാ​ത്ത​ത് വ്യാ​പ​ക ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പ​ച്ച​ക്ക​റി വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ നാ​മ​മാ​ത്ര ഹോ​ർ​ട്ടി​കോ​ർ​പ് ഔ​ട്ട്ല​റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​വി​ട​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗം സാ​ധ​ന​ങ്ങ​ൾ​ക്കും പൊ​തു​മാ​ർ​ക്ക​റ്റിു​ന​ക്കാ​ൾ വി​ല കൂ​ടു​ത​ലാ​ണ്. അ​രി, പ​രി​പ്പ്, ചെ​റു​പ​യ​ർ അ​ട​ക്ക​മു​ള്ള പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ​ക്കും വ​ൻ​തോ​തി​ൽ വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. പ​രി​പ്പി​ന് ഒ​രു മാ​സ​ത്തി​നി​ടെ 40 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഒ​രു മാ​സം മു​മ്പ് 130 രൂ​പ​ക്ക് ല​ഭി​ച്ചി​രു​ന്ന പ​രി​പ്പി​ന് ഇ​പ്പോ​ൾ 165-170 രൂ​പ ന​ൽ​ക​ണം. മ​ല​ബാ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ള്ള കു​റു​വ അ​രി​ക്ക് നാ​ല് മു​ത​ൽ 10 രൂ​പ വ​രെ വ​ർ​ധി​ച്ചു.

ബോ​ധ​ന അ​രി​ക്ക് അ​ഞ്ച് രൂ​പ​യാ​ണ് കൂ​ടി​യ​ത്. ചെ​റു​പ​യ​ർ 110ൽ​നി​ന്ന് 130 ആ​യി. സി​വി​ൽ സ​പ്ലൈ​സ് ഔ​ട്ട്ല​റ്റു​ക​ളി​ൽ സ​ബ്സി​ഡി ഇ​ന​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തും വി​ല​ക്ക​യ​റ്റ​ത്തി​ന് ആ​ക്കം​കൂ​ട്ടു​ന്നു. കോ​ഴി​ക്കോ​ട് പാ​ള​യം പൊ​തു​മാ​ർ​ക്ക​റ്റി​ൽ 160 രൂ​പ​ക്ക് ല​ഭി​ക്കു​ന്ന ഇ​ഞ്ചി​ക്ക് ഹോ​ർ​ട്ടി കോ​ർ​പി​ൽ 199 രൂ​പ ന​ൽ​ക​ണം.50 രൂ​പ​ക്ക് ല​ഭി​ക്കു​ന്ന പാ​വ​ക്ക​ക്ക് 69ഉം. ​മു​ള​ക് 65നും 75​നും ല​ഭി​ക്കു​മ്പോ​ൾ ഹോ​ർ​ട്ടി​കോ​ർ​പി​ൽ 85 രൂ​പ​യാ​ണ് വി​ല. പാ​ള​യം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടി​യ വി​ല ഈ​ടാ​ക്കു​ക​യാ​ണെ​ങ്കി​ൽ ഹോ​ർ​ട്ടി​കോ​ർ​പ് വി​പ​ണി​ക​ൾ​ക്കൊ​ണ്ട് എ​ന്താ​ണ് പ്ര​യോ​ജ​ന​മെ​ന്ന് ജ​നം ചോ​ദി​ക്കു​ന്നു. മാ​ത്ര​മ​ല്ല ത​ക്കാ​ളി, ഇ​ഞ്ചി, പ​ച്ച​മു​ള​ക്, വെ​ളു​ത്തു​ള്ളി, ചെ​റി​യ ഉ​ള്ളി എ​ന്നി​വ​യു​ടെ വി​ല​ക്ക‍യ​റ്റം മു​ത​ലെ​ടു​ത്ത് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും മ​റ്റും എ​ല്ലാ സാ​ധ​ന​ങ്ങ​ൾ​ക്കും തോ​ന്നി​യ​പോ​ലെ വി​ല​യി​ടു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി

0
പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി....

മട്ടന്നൂരിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

0
മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച...

കിഫ്ബിയുടെ പ്രവർത്തനം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് സർക്കാർ

0
തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം പഠിക്കാൻ വിദ​ഗ്ധ സമിതിയെ നിയമിച്ച് സംസ്ഥാന സർക്കാർ....

കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരായ പ്രചാരണം; ‘നിർമിത കഥകൾക്ക് പിന്നിലെ ലക്ഷ്യം തിരിച്ചറിയണം’ : ...

0
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിത കഥകള്‍ ചമയ്ക്കുകയാണെന്ന്...