മൂന്നുമാസം കൂടുമ്പോൾ വില പരിഷ്കരിക്കും ; സപ്ലൈകോയിൽ ഇനി സ്ഥിരം സബ്‌സിഡിയില്ലെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്കുള്ള സപ്ലൈകോയുടെ സ്ഥിരം സബ്‌സിഡി ഇല്ലാതാവുന്നു. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കി മൂന്നുമാസം കൂടുമ്പോൾ വില പരിഷ്കരിക്കാൻ ആസൂത്രണബോർഡംഗം ഡോ. കെ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതി ശുപാർശചെയ്തു. വിപണിവിലയുടെ ശരാശരി 30 ശതമാനം വിലക്കിഴിവ് നൽകിയാൽ മതിയെന്നാണ് വിദഗ്ധസമിതിയുടെ ശുപാർശ. റിപ്പോർട്ട് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിക്കാനും സാധ്യത ഉണ്ട്. നിലവിൽ 13 ഉത്പന്നങ്ങൾക്കാണ് സപ്ലൈകോ സബ്‌സിഡി നൽകുന്നത്. ഇപ്പോഴത്തെ സബ്‌സിഡിരീതി വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

പൊതുവിപണിയിൽ 220-230 വിലയുള്ള മുളക് 75 രൂപയ്ക്കാണ് സപ്ലൈകോയിലെ വിൽപ്പന. ഓരോ സാധനങ്ങൾക്കും വിപണിയിൽ വിലകൂടുമ്പോഴും സപ്ലൈകോയിലെ സബ്‌സിഡി ഉത്പന്നങ്ങൾക്ക് ഏഴുവർഷമായി ഒരേവിലയാണ്. വിപണിയുമായി താരതമ്യപ്പെടുത്തിയാൽ 50 ശതമാനത്തിലേറെയാണ് ഇപ്പോഴുള്ള സബ്‌സിഡി. ഈരീതിയിൽ മുന്നോട്ടുപോയാൽ പ്രതിസന്ധി തരണംചെയ്യാനാവില്ലെന്ന് സമിതി വിലയിരുത്തുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎംഎസ്‍സിഎല്ലിൽ ക്വാളിറ്റി വിഭാ​ഗം നിർത്തലാക്കി മന്ത്രി മുരളീധരൻ ; ചുമതല ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിന്...

0
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി....

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...