ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ ; ഒരുപകൽ നീണ്ട നാടകീയ സംഭവങ്ങൾ….!

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചൊവ്വാഴ്ച പുലർച്ചെ പത്തനംതിട്ട അടൂരിലെ വീട് വളഞ്ഞ് പോലീസ് അറസ്റ്റുചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ. നാടകീയസംഭവങ്ങൾക്കൊടുവിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 22 വരെ റിമാൻഡ് ചെയ്തത്.
നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിസംബർ 20-ന് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ അക്രമത്തെത്തുടർന്നാണ് കന്റോൺമെന്റ് പോലീസ് രാഹുലിന്റെപേരിൽ കേസെടുത്തത്. നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി.

അറസ്റ്റിനെതിരേ സംസ്ഥാനത്താകെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ചികിത്സയിലായിരുന്നെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും രാഹുൽ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം വീണ്ടും വൈദ്യപരിശോധന നടത്തി. ആരോഗ്യവാനാണെന്ന ഡോക്ടർമാരുടെ വിലയിരുത്തലിനുശേഷമാണ് ജഡ്ജി അഭിനിമോൾ എസ്. രാജേന്ദ്രൻ വിധി പുറപ്പെടുവിച്ചത്.
‌രാഹുലിനെ ജയിലിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ വഞ്ചിയൂരിലും ജനറൽ ആശുപത്രിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയിരിന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമവും നഗ്നതാപ്രദർശനവും ; കേസെടുത്ത് പോലീസ്

0
കൊണ്ടോട്ടി (മലപ്പുറം) : മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതിക്ക്...

എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം : പ്രതിഷേധവുമായി സഹപാഠികൾ

0
കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ...

ഓണക്കാല യാത്രാ തിരക്ക് : എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍...

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു - തിരുവനന്തപുരം...