റായ്പൂര്‍: ഛത്തീസ്ഗഡിൽ കോൺഗ്രസിന്‍റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണ കാലാവധി അവസാനിക്കുന്നതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്ന് മുംഗേലയിൽ നടന്ന പൊതുസമ്മേളത്തിൽ മോദി പറഞ്ഞു. ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം പൂർത്തിയായതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ പ്രധാനമന്ത്രി രംഗത്ത് എത്തിയത്. അഞ്ച് വർഷത്തോളമായി സംസ്ഥാനത്തെ ജനതയെ കൊള്ളയടിച്ച കോൺഗ്രസ് നേതാക്കൾക്ക് ഇനി വിടവാങ്ങാമെന്നും ഇവരുടെ ഭരണം ഇനി പൊതുജനങ്ങൾക്ക് ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെയുണ്ടായ അഴിമതി ആരോപണങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പരാമർശം. സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ നടപടി അഴിമതി നടത്തിയ നേതാക്കൾക്ക് ശിക്ഷ ഉറപ്പാക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഭരണത്തുടർച്ച ലക്ഷ്യമിട്ട് കോൺഗ്രസ് പ്രചാരണം ശക്തമാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























