രണ്ടര വര്‍ഷത്തെ വിദേശ യാത്രയ്ക്ക് പ്രധാനമന്ത്രി ചെലവാക്കിയത് 258 കോടി രൂപ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രണ്ട് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശയാത്രകള്‍ക്കായി 258 കോടി രൂപ ചെലവഴിച്ചതായി കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിദേശ സന്ദര്‍ശനത്തിനായി ചെലവഴിച്ച തുക എത്രയാണെന്ന് രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചത്. 2022 മെയ് മുതല്‍ 2024ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശയാത്രകള്‍ക്കായി ചെലവഴിച്ച തുകയുടെ കണക്കാണ് 258 കോടി രൂപ. 38 വിദേശ സന്ദര്‍ശനങ്ങള്‍ക്കായുള്ള ആകെ ചെലവ് 258 കോടി രൂപയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. രാജ്യസഭയിലെ ചോദ്യത്തിന് രേഖാമുലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

കൂടുതല്‍ തുക ചെലവായത് 2023ലെ അമേരിക്കന്‍ സന്ദര്‍ശനത്തിനാണ്. ഇതിന് മാത്രം 22 കോടിയലധികം രൂപയാണ് ചെലവായത്. ജൂണിലെ അമേരിക്കന്‍ സന്ദര്‍ശനത്തിന് 22 കോടിയിലധികം ചെലവിട്ടപ്പോള്‍ കഴിഞ്ഞവര്‍ഷം നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിന് ചെലവിട്ടത് 15 കോടിയിലധികമാണ്. 2023 മെയ് മാസത്തില്‍ പ്രധാനമന്ത്രി നടത്തിയ ജപ്പാന്‍ സന്ദര്‍ശനത്തിന് 17,19,33,356 രൂപയും 2022 മെയ് മാസത്തില്‍ നേപ്പാള്‍ സന്ദര്‍ശനത്തിന് 80,01,483 രൂപയും ചെലവഴിച്ചു. 2024-ല്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളില്‍ പോളണ്ട് (10,10,18,686 രൂപ), യുക്രൈന്‍ (2,52,01,169 രൂപ), റഷ്യ (5,34,71,726 രൂപ), ഇറ്റലി (14,36,55,289 രൂപ), ബ്രസീല്‍ (5,51,86,592 രൂപ), ഗയാന (5,45,91,495 രൂപ) എന്നിങ്ങനെയാണ്. 2022ല്‍ ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, യുഎഇ, ഉസ്ബെക്കിസ്ഥാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും 2023ല്‍ ഓസ്‌ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളും മോദി സന്ദര്‍ശിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...