ഒടുവില്‍ മന്ത്രിമാര്‍ ഇടപെട്ടു ; കുടിവെള്ളവിതരണ പ്രതിസന്ധിയ്ക്ക് പരിഹാരമായി

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ :  മന്ത്രിമാരുടെ ഇടപെടലില്‍  കുടിവെള്ളവിതരണ പ്രതിസന്ധിയ്ക്ക് ഒടുവില്‍ പരിഹാരം കണ്ടു. നെല്ലാട്-കല്ലിശ്ശേരി റോഡ് വീതികൂട്ടി ടാറിട്ട വേളയിൽ പഴയ പൈപ്പുകൾ മാറ്റിയിരുന്നു. പുതിയ പമ്പിങ്‌ലൈന്‍ ഇട്ടെങ്കിലും തോട്ടപ്പുഴയിലെ പമ്പ് ഹൗസുമായി ബന്ധിപ്പിച്ചിരുന്നില്ല. പാത മുറിച്ചുവേണമായിരുന്നു ഇത് ചെയ്യാന്‍. അതിനുള്ള അനുമതിയ്ക്ക് പി.ഡബ്ല്യൂ.ഡിയുടെ ഉന്നത അധികാരികള്‍ അടക്കമുള്ളവരെ സമീപിച്ചിട്ടും ലഭിച്ചിരുന്നില്ല. ഉന്നത നിലവാരത്തില്‍ ടാറിട്ട റോഡ് ഒരു വര്‍ഷം കഴിഞ്ഞേ മുറിക്കാന്‍ അനുമതി നല്‍കാവൂയെന്ന മന്ത്രിതല നിര്‍ദേശമാണ് തടസ്സമായി നിന്നത്.

ജില്ലയിലെത്തിയ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് കണ്ടതിനേതുടര്‍ന്ന് അനുമതി നല്‍കിയെങ്കിലും തുടര്‍ നടപടികൾ വൈകി. 19-ന് പത്തനംതിട്ടയിൽ നടന്ന ജല്‍ജീവന്‍ മിഷന്‍ അവലോകന യോഗത്തിൽ മന്ത്രി റോഷന്‍ അഗസ്റ്റിന്റെ മുമ്പില്‍ മന്ത്രി വീണാ ജോര്‍ജ് വിഷയം അവതരിപ്പിച്ചു. ഇതോടെ റോഡ് മുറിച്ച് ഇക്കാര്യം ഉടനടി ചെയ്തുകൊടുക്കാൻ മന്ത്രി വാട്ടര്‍ അതോറിറ്റി തിരുവല്ല എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.

പാത മുറിക്കുന്ന പണികള്‍ വെള്ളിയാഴ്ച തുടങ്ങി. 125 മീറ്റർ നീളത്തിലാണ് മുറിക്കുക. ഒന്നര അടി വീതിയും രണ്ടടി താഴ്ചയിലും കുഴിയെടുത്ത് 150 എം.എം. പൈപ്പാണ് സ്ഥാപിക്കുന്നത്. നിലവില്‍ ഉണ്ടായിരുന്ന 1140 ഗാര്‍ഹിക കണക്ഷനു പുറമേ പുതിയതായി ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ 445 കണക്ഷനുകളും നല്‍കി. ഡിസംബര്‍ പത്തോടെ പദ്ധതി പൂര്‍ത്തീകരിച്ച് കുടിവെള്ളം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന് പുല്ലാട് ജല അതോറിറ്റി അസിസ്റ്റന്റ്‌ എന്‍ജീനിയര്‍ പ്രദീപ്കുമാര്‍ പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വികാര നിർഭര യാത്രയയപ്പ് നൽകി ഇറാൻ

0
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി...

ചൈനയിൽ ഭീതിയുണർത്തി പ്രളയം : 39 മരണം ; വെള്ളത്തിലൂടെ ഒഴുകിയെത്തി നൂറുകണക്കിന് വിഷപ്പാമ്പുകൾ

0
ബീജിങ് : ചൈനയിൽ കനത്ത നാശംവിതച്ച് മെയ്സാക് ചുഴലിക്കാറ്റും പ്രളയവും. പ്രളയക്കെടുതിയിൽ...

ചൈനയിലെ ഷൂ ഫാക്ടറിയിൽ തീപിടിത്തം ; 28 തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
ബീജിങ് : കിഴക്കൻ ചൈനയിലെ ഷൂ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 28...

കള്ളാടി ദുരന്തം : കാണാതായവർക്കായി നാലാം ദിവസവും തിരച്ചിൽ ; തുരങ്കപാത പദ്ധതിയിൽ വിദഗ്ധ...

0
മേപ്പാടി : വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ നാലാം...