രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ ധ്വംസംനം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അര്‍ദ്ധരാത്രിയില്‍ വീട് വളഞ്ഞ് അന്യായമായി അറസ്റ്റ് ചെയ്ത ഫാസിസ്റ്റ് നടപടി ഭീരുത്വവും ജനാധിപത്യ ധ്വംസനവുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജനാധിപത്യപരമായി സമരം നടത്തുന്നവരെ മാനദണ്ഡങ്ങളും മനുഷ്വാവകാശങ്ങളും ലംഘിച്ച് അറസ്റ്റ് ചെയ്യുകയും ഭീകരമായി മര്‍ദ്ദിക്കുയും ചെയ്യുന്ന മുഖ്യമന്ത്രിയുടെയും സംസ്ഥാന പോലീസിന്‍റെയും നടപടി സാമാന്യ നീതിയുടെ നിഷേധമാണ്. സംസ്ഥാനത്ത് നടക്കുന്ന അഴിമതിയ്ക്കും കൊള്ളയ്ക്കുമെതിരെ സമാധാനപരിമായി പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തി ഭരിക്കാമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വ്യാമോഹം മാത്രാമണെന്നും ഇത്തരം ഏകാധിപത്യ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയിലും അടൂരിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും നടന്ന പ്രതിഷേധ സമരങ്ങള്‍ക്ക് നേരെ പോലീസ് നിലവിട്ട പെരുമാറ്റമാണ് നടത്തിയതെന്നും പത്തനംതിട്ടയില്‍ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതക്കളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിടയ്ക്കുവാനുള്ള പോലീസ് നീക്കത്തെ തങ്ങള്‍ ആന്‍റോ ആന്‍റണി എം.പി യുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മുന്‍പില്‍ ഉപരോധ സമരം തീര്‍ത്ത് പരാജയപ്പെടുത്തിയതായും സമരത്തെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കേണ്ട സ്ഥിതിയുണ്ടായതായും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തുവാനുള്ള പിണറായി പോലീസിന്‍റെ നടപടികളെ എന്ത് വിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജില്ലയിലൊട്ടാകെ കോണ്‍ഗ്രസിന്‍റെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ സമരങ്ങള്‍ തുടരുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന പോലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ ആന്‍റോ ആന്‍റണി എം.പി, ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, ഡി.സിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, ജി. രഘുനാഥ്, സിന്ധു അനില്‍, അബ്ദുള്‍ കലാം ആസാദ്, റനീസ് മുഹമ്മദ്, രമേശ് എം.ആര്‍, പി.കെ. ഗോപി, സജി വര്‍ഗ്ഗീസ്, റിജോ റോയി തോപ്പില്‍, എം.എ സിദ്ധീഖ്, ലല്ലു .പി. രാജു, നാസര്‍ തോണ്ടമണ്ണില്‍, അജിത് മണ്ണില്‍, ടെറിന്‍ ജോര്‍ജ്, ബിബിന്‍ ബേബി, ഷംന കുമ്മണ്ണൂര്‍, അഖില്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....