Monday, July 1, 2024 8:18 am

അലോപ്പതി മരുന്നുകളുടെ സംസ്‌കരണം ജനങ്ങൾക്ക് കടുത്ത ഭീഷണി ; കര്‍ശന മാനദണ്ഡമൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: കാലാവധി കഴിഞ്ഞതും പല കാരണങ്ങളാല്‍ ഉപയോഗശൂന്യമായതുമായ അലോപ്പതി മരുന്നുകളുടെ യുക്തമല്ലാത്ത സംസ്‌കരണം പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയെന്ന വിലയിരുത്തല്‍ വീണ്ടും. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഫലപ്രദവും ശാസ്ത്രീയവും കര്‍ശനവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുവാന്‍ ശ്രമം തുടങ്ങി. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇതനുസരിച്ചുള്ള നിര്‍ദേശം ഡ്രഗ്സ് വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. മരുന്നുകള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശ രേഖയാണ് തയ്യാറാകുന്നത്. എത്രയും വേഗം ഇത് പ്രസിദ്ധീകരിക്കാനാണ് ശ്രമം. ലോകാരോഗ്യസംഘടനയുടെയും അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയും നിര്‍ദേശങ്ങളാണ് അടിസ്ഥാനമാക്കുന്നത്. ബയോ-മെഡിക്കല്‍ മാലിന്യം സംബന്ധിച്ച് ചട്ടങ്ങളും കൂടി പരിഗണിച്ചായിരിക്കും പുതിയ രേഖ നിലവില്‍ വരുക.

മേഖലയുമായി ബന്ധപ്പെട്ട ഗവേഷകര്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ഇടപെടലാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഡല്‍ഹി അടിസ്ഥാനമാക്കിയ പഠനങ്ങളില്‍ അന്തരീക്ഷവായുവില്‍പ്പോലും മരുന്നുഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്തി. പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും ഏറെക്കാലമായി ഭീഷണി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. മണ്ണിലും വെള്ളത്തിലും വായുവിലുമൊക്കെ കലരുന്ന രാസമൂലകങ്ങള്‍ മനുഷ്യരുടെയും ഇതരജീവികളുടെയും ശരീരത്തിലെത്തുന്നത് ഔഷധപ്രതിരോധശേഷിക്ക് കാരണമാകുന്നതായും പഠനങ്ങള്‍ പറയുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് സ്വദേശി മരിച്ചത്‌ ചവിട്ടേറ്റ് ; ആന്തരികരക്തസ്രാവമെന്ന് റിപ്പോർട്ട്

0
തിരൂർ: കെ.ജി. പടിയിൽ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിനു സമീപം കഴിഞ്ഞദിവസം കോഴിക്കോട്...

തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ

0
തലവടി: തലവടി കുന്തിരിക്കല്‍ സിഎംഎസ് ഹൈസ്ക്കൂളിൽ ആദ്യമായി പൂർവ്വ വിദ്യാർത്ഥി സംഘടന...

അഭിഭാഷകയ്ക്കെതിരായ പീഢനശ്രമം ; പ്രതിയുടെ മുൻകൂർ ജാമ്യഹര്‍ജി ഇന്ന് കോടതിയിൽ

0
കൊല്ലം: യുവ അഭിഭാഷയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഷാനവാസ്...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ കുറവ് ; 19 കിലോ സിലിണ്ടറിന് കുറഞ്ഞത്...

0
ന്യൂ ഡല്‍ഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ...