പരിപാടി മാറ്റിവെച്ചത് ജിയോ ബേബിക്ക് പ്രയാസമുണ്ടാകാതിരിക്കാൻ ; വിശദീകരണവുമായി ഫാറൂഖ് കോളേജ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംവിധായകൻ ജിയോ ബേബിയെ അപമാനിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ഫാറൂഖ് കോളേജ്. പരിപാടി മാറ്റിവെച്ചത് ജിയോ ബേബിക്ക് പ്രയാസമുണ്ടാകാതിരിക്കാൻ എന്നാണ് കോളേജിന്റെ വിശദീകരണം. വിദ്യാർഥി യൂണിയൻ പ്രതിഷേധ പരിപാടി നടത്തുമെന്നും സഹകരിക്കില്ലെന്നും അറിയിച്ചെന്നും കോളേജ് അധികൃതർ പറയുന്നു. കോഴിക്കോട് ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്. കോളേജ് മാനേജ്മെന്റിനെതിരെ ജിയോ ബേബി രം​ഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പങ്കെടുക്കാൻ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതർ അറിയിക്കുന്നതെന്ന് ജിയോ ബേബി സോഷ്യൽമീഡിയ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. തന്റെ ചില പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്ന കാരണത്താൽ സ്റ്റുഡന്റ്സ് യൂണിയനാണ് നിസഹകരണം പ്രഖ്യാപിച്ചെന്നാണ് ജിയോ ബേബി പറയുന്നത്. താൻ അപമാനിതനായെന്ന് ജിയോ ബേബി വീഡിയോയിൽ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച...

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...