കണ്ണൂര്‍ : ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തെ ന്യായീകരിച്ച് എം വി ഗോവിന്ദൻ. ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല. ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടന വിരുദ്ധമാണ്. അതുകൊണ്ടാണ് സുപ്രീം കോടതിക്ക് മുന്നിൽ ഉത്തരം പറയേണ്ടി വന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ബോധപൂർവമായ ശ്രമം ഗവര്‍ണര്‍ നടത്തുകയാണ്. ആർഎസ്എസ് പ്രവർത്തകരെ മാത്രം സർവകലാശാലയിലേക്ക് നോമിനേറ്റ് ചെയ്യുന്നു. ഒരു യോഗ്യതയും ഇല്ലാത്തവരെ കുത്തിക്കയറ്റുന്നു.
കൊലക്കേസ് പ്രതിയുടെ ഭാര്യയെ ആർഎസ്എസ് ആയതുകൊണ്ട് മാത്രം നോമിനേറ്റ് ചെയ്തു. പ്രതിഷേധത്തിനുള്ള അവകാശം എല്ലാവർക്കുമുണ്ട്.നവകേരള സദസ്സിൽ ചാവേറുകളെ പോലെ ചാടി വീണതിനെയാണ് എതിർത്തത്. ഗോവിന്ദൻ. കരിങ്കൊടി പ്രതിഷേധത്തെ ഒരിക്കലും സിപിഎം എതിർത്തിട്ടില്ല. ആത്മഹത്യ സ്ക്വാഡ് ആയി പ്രവർത്തിച്ചതിനെയാണ് എതിർത്തത്. ഗവർണര്‍ക്കെതിരായ പ്രതിഷേധം ഇനിയും തുടരും. എസ്എഫ്ഐയുടെ ഭാഗത്ത് നിന്ന് അക്രമം ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.