പൊന്തൻപുഴ പെരുമ്പെട്ടി നിവാസികൾ നടത്തിവന്ന പട്ടയ സമരം ഫലം കണ്ടുതുടങ്ങി

For full experience, Download our mobile application:
Get it on Google Play

പൊന്തന്‍പുഴ: അര നൂറ്റാണ്ടുകാലമായി പൊന്തൻപുഴ പെരുമ്പെട്ടി നിവാസികൾ നടത്തിവന്ന പട്ടയ സമരം ഫലം കണ്ടുതുടങ്ങി. പട്ടയം നൽകാനുള്ള നീക്കത്തിന് മുന്നോടിയായി വനം റവന്യു സർവ്വേ ഉദ്യോഗസ്ഥർ സംയുക്തമായി വലിയകാവ് വനത്തിന്റെ അതിർത്തി പരിശോധന ആരംഭിച്ചു. വനത്തിന്റെ വടക്കു പടിഞ്ഞാറേ അതിർത്തിയിലുള്ള ഒന്നാം നമ്പർ ജണ്ടയിൽനിന്ന് ആരംഭിച്ച സർവ്വേ പൂർത്തിയാക്കുമ്പോൾ അതിർത്തി സംബന്ധിച്ച അവ്യക്തത പരിഹരിച്ചു കിട്ടുമെന്ന പ്രത്യാശയിലാണ് ജനങ്ങൾ. 2019ൽ ആരംഭിച്ച സർവ്വേയിൽ പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വനാതിർത്തിക്കു പുറത്താണെന്നു തെളിഞ്ഞിരുന്നു. എന്നാൽ ആ സർവ്വേ അന്തിമഘട്ടത്തിൽ മുടങ്ങുകയായിരുന്നു.

ഡിജിറ്റൽ റീ സർവ്വേയിലൂടെ മുൻ സർവ്വേരേഖകളിൽ പിശകുകൾ വന്നു പോയിട്ടുണ്ടെങ്കിൽ അവ തിരുത്തി ഭൂമിയിൽ കാണുന്ന യഥാർഥ അളവുകളുടെ തർക്കമറ്റ രേഖ തയാറാക്കും. 1958ലെ വനവിജ്ഞാപനം അനുസരിച്ചു വലിയകാവ് വനത്തിൽ പെരുമ്പെട്ടി വില്ലേജിൽ നിന്നും 544.60 ഹെക്ടർ ഭൂമിയാണ് ഉൾപ്പെട്ടിട്ടുള്ളത്. അത് വേർതിരിച്ചു വനം എന്നു രേഖപ്പെടുത്തി മാറ്റിയാൽ അതിന് പുറത്തുള്ള 512 കർഷകർക്ക് റവന്യു പട്ടയം നൽകാൻ സർക്കാരിന് കഴിയും. ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...