കോന്നി താലൂക്കിലെ വിവിധ റോഡുകളില്‍ ക്രാഷ്ബാരിയറുകള്‍ സ്ഥാപിച്ചു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : അപകടകരമായ വളവുകളില്‍ സുരക്ഷ ഒരുക്കുവാനായി പൊതുമരാമത്ത് റോഡ്‌ വിഭാഗം കോന്നി എ.ഇ ഓഫീസ് പരിധിയില്‍ കോന്നി താലൂക്കിലെ അഞ്ച് ഇടങ്ങളിലായി ക്രാഷ് ബാരിയരുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. അഞ്ച് റോഡുകളിലായി ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുവാന്‍ 12.25 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ അപകടകരമായ വളവുകളുള്ള ചാങ്കൂര്‍മുക്ക് – തണ്ണിത്തോട് മൂഴി വരെയുള്ള ഭാഗം, ചന്ദനപ്പള്ളി റോഡ്‌, വകയാര്‍ – വള്ളിക്കോട് റോഡ്‌, അതിരുങ്കല്‍ – കുളത്തുമണ്‍, കാഞ്ഞിരപ്പാറ റോഡ്‌ എന്നിവടങ്ങളിലെ അപകടകരമായ വളവുകളില്‍ ആണ് ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നത്.

ചാങ്കൂര്‍ മുക്ക് മുതല്‍ തണ്ണിത്തോട് മൂഴി വരെയുള്ള ഭാഗത്തെ അഞ്ചിടങ്ങളിലായാണ് ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുന്നത്. തുടര്‍ച്ചയായുള്ള വളവുകള്‍ മൂലം ഈ റോഡില്‍ ചെറുതും വലുതുമായ അപകടങ്ങള്‍ നടന്നിരുന്നു. ഇതിന് പരിഹാരമായാണ് ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുന്നത്. എല്ലാ റോഡുകളും ചേര്‍ന്ന് 422 മീറ്റര്‍ നീളത്തിലായാണ് ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുക. ഇത് സ്ഥാപിക്കപ്പെടുന്നതോടെ വലിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...