പുത്തൻകാവ് കൺവെൻഷൻ 16 മുതൽ മാർച്ച് മൂന്നു വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പുത്തൻകാവ് സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിലെ അന്ത്രയോസ് ബാവായുടെ 332-ാം ശ്രാദ്ധ പെരുന്നാളും 229 മത് പുത്തൻകാവ് കൺവെൻഷനും പതിനാറാം തീയതി മുതൽ മാർച്ച് മൂന്നു വരെ ദിവസങ്ങളിൽ നടത്തും. പെരുന്നാളിന് ഡോ. മാത്യുസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത, എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത, സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത, തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.

മെത്രാപ്പോലീത്തമാരായ ബർണബാസ് , സേവേറിയോസ് , ഫാ: ഷാനു എബ്രഹാം ,സഭയുടെ വൈദിക ട്രസ്റ്റി ഫാ: തോമസ് വർഗീസ് അമയിൽ, വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ:ഡോ. റെജി മാത്യു എന്നിവർ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പെരുന്നാളിനോട് അനുബന്ധിച്ച് ആറാം മാർത്തോമ്മാ അവാർഡ് പ്രഖ്യാപനവും നടത്തപ്പെടും. മാർച്ച് ഒന്നിന് പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയിൽനിന്ന് ആരംഭിക്കുന്ന ഭക്തി നിർഭരമായ റാസയും രണ്ടിന് അങ്ങാടിക്കൽ എഴിക്കകത്ത് ഭവനത്തിൽ നിന്ന് ആരംഭിക്കുന്ന ഭക്തിനിർഭരമായ റാസയും ഉണ്ടാകും. മാർച്ച്‌ 2 ന് രാവിലെ 11 മുതൽ 10000 ത്തിൽ അധികം ആളുകൾ പങ്കെടുക്കുന്ന പ്രസിദ്ധമായ സമൂഹസദ്യയും നടക്കുമെന്ന് വികാരി ഫാ. തോമസ് പി നൈനാൻ, സഹ വികാരി ഫാ. ജോജി ജെയിംസ് ജോർജ്, ട്രസ്റ്റി ജോസഫ് മാത്യു, സെക്രട്ടറി ജോജോ ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...