സീതത്തോട്ടില്‍ കെ.എസ്.ഇ.ബി ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ക്വാട്ടേഴ്സുകള്‍ കാട് കയറി നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : സീതത്തോട്ടില്‍ കെ.എസ്.ഇ.ബി ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ക്വാട്ടേഴ്സുകള്‍ കാട് കയറി നശിക്കുന്നു. സീതത്തോട് ടൌണിനോട്‌ ചേര്‍ന്ന പ്രദേശത്താണ് ക്വാട്ടേഴ്സുകള്‍  നിര്‍മ്മിച്ചിരിക്കുന്നത്. ഭിത്തികള്‍ക്കോ മേല്‍ക്കൂരകള്‍ക്കോ തകരാറുകള്‍ ഒന്നുമില്ലാത്ത കെട്ടിടങ്ങള്‍ കാടുകയറി മൂടിയ അവസ്ഥയിലാണ്. കെട്ടിടത്തിനടുത്തേക്ക് എത്തിച്ചേരുവാനുള്ള വഴികള്‍ പോലും കാടുകയറി കിടക്കുന്നതിനാല്‍ ആര്‍ക്കും ഈ ഭാഗത്തേക്ക് കടക്കുവാന്‍ കഴിയില്ല. നിരവധി കെട്ടിടങ്ങളാണ് ഈ രീതിയിലുള്ളത്. വിലകൂടിയ തടികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ കതകുകളും ജനലുകളും ഉള്‍പ്പടെ ചിതലെടുത്ത് തുടങ്ങിയിട്ടുണ്ട്. ജനവാസമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഭാഗമായതിനാല്‍ ഈ പ്രദേശത്ത് താമസിക്കുന്നവര്‍ക്കും ഇത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്‌.

കാടുകയറി കിടക്കുന്ന കെട്ടിടങ്ങള്‍ വൃത്തിയാക്കി ഒന്നുകില്‍ കെ.എസ്.ഇ.ബി ഉപയോഗിക്കുകയോ അല്ലെങ്കില്‍ ആളുകള്‍ക്ക് താമസിക്കാന്‍ നല്കുകയോ ചെയ്യണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. സീതത്തോട് പോലെ ഒരു മലയോര മേഖലയില്‍ ആളുകള്‍ എത്തിയാല്‍ ഇവര്‍ക്ക് താമസിക്കാന്‍ സൗകര്യം ഇല്ലാതെ വരുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ കെട്ടിടങ്ങള്‍ കാടുതെളിച്ച് താമസയോഗ്യമാക്കിയാല്‍ ഇവിടെ എത്തുന്നവര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്യും. ഇതിലൂടെ കെ.എസ്.ഇ.ബി ക്കും വരുമാനം ലഭിക്കുമെന്നും ജനങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...