Wednesday, July 2, 2025 9:52 pm

റഡാർ സിഗ്നല്‍ ലോറിയുടേതല്ല, കൂടുതൽപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

For full experience, Download our mobile application:
Get it on Google Play

കർണാടക : ഷിരൂരിലെ മണ്ണിടിച്ചിലിൽ കൂടുതൽപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. നാമക്കൽ സ്വദേശിയായ ലോറി ഡ്രൈവർ ശരവണൻ മണ്ണിനടിയിൽ കുടുങ്ങിയെന്ന് സൂചന. അപകടസ്ഥലത്ത് നിന്നും ശരവണന്റെ ലോറി കണ്ടെത്തി. ഹുഗ്ലിയിൽ നിന്നും മംഗളൂരുവിലേക്ക് ലോറിയുമായി എത്തിയതാണ് ശരവണൻ. അപകട ദിവസം രാവിലെ 7 മണിക്ക് ശരവണൻ വീട്ടിലേക്ക് വിളിച്ചിരുന്നു. ശരവണനെ ഇനിയും കണ്ടെത്താനായില്ലെന്ന് ശരവണന്റെ സുഹൃത്ത് ഗണപതി പറഞ്ഞു. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലത്തെത്തി. അപകടം നടന്ന് അഞ്ചാം ദിവസമാണ് കുമാരസ്വാമി ഷിരൂരില്‍ എത്തിയത്.

അതേസമയം ലോറിയുടെ ലൊക്കേഷന്‍ റഡാര്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പിന്നാട് ഐഐടി സംഘം നിഷേധിച്ചു. സിഗ്നല്‍ ലോറിയുടേതായിരുന്നില്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി സംഘം വ്യക്തമാക്കി. വന്‍മരങ്ങളും പാറക്കല്ലുകളും മണ്ണിനൊപ്പമുള്ളതിനാല്‍ റഡാറില്‍ സിഗ്നല്‍ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്. എന്നാൽ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങണമെന്ന് അര്‍ജുന്റെ ബന്ധുക്കള്‍ പറഞ്ഞു. പരിശോധനയില്‍ അര്‍ജുനെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. തെരച്ചിലിന് സൈന്യത്തിന്റെ സഹായം വേണമെന്ന് വെള്ളിയാഴ്ച മുതല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് ഡിവൈഎഫ്‌ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന്...

തൃശൂരിലെ ഒല്ലൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ പിടിയില്‍

0
തൃശൂർ: തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ പിടിയില്‍. ഒല്ലൂര്‍ സ്റ്റേഷനിലെ സീനിയര്‍...

വനിതാ ശുചിമുറിയിൽ ഒളികാമറ വെച്ചു സഹപ്രവർത്തകയെ ചിത്രീകരിച്ച കേസ് ; ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

0
ബംഗളൂരു: ഇലക്ട്രോണിക് സിറ്റി കാമ്പസിലെ വനിതാ ശുചിമുറിയിൽ ഒളികാമറ വെച്ചു സഹപ്രവർത്തകയെ...

കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക്...

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത...