ദുരന്തമായി എത്തിയ മഴ ; വയനാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 300 മില്ലിമീറ്ററിലധികം മഴ, കണക്കുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ഒമ്പതിടങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 300 മില്ലിമീറ്ററിലേറെ മഴ. മക്കിയാട്, ചെമ്പ്ര, സുഗന്ധഗിരി, ലക്കിഡി, ബാണാസുര കണ്‍ട്രോള്‍ ഷാഫ്റ്റ്, നിരവില്‍പ്പുഴ, പുത്തുമല, പെരിയ അയനിക്കല്‍, തേറ്റമല എന്നിവിടങ്ങളിലെ മഴമാപിനികളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 300 മില്ലിമീറ്ററിന് മുകളില്‍ മഴ രേഖപ്പെടുത്തിയത്. ഇതിൽ തേറ്റമലയില്‍ മാത്രം 409 മില്ലിമീറ്റര്‍ മഴയാണ് 24 മണിക്കൂറിനിടെ പെയ്തത്. പലയിടങ്ങളിലും മുന്‍ദിവസത്തേക്കാള്‍ ഇരട്ടിയിലേറെ മഴയാണ് പെയ്തതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച 115 മില്ലിമീറ്റർ മഴ മാത്രം പെയ്ത തേറ്റ മലയിൽ ചൊവ്വാഴ്ചയായപ്പോൾ മൂന്നര ഇരട്ടിയോളം മഴയാണ് പെയ്തത്.

കഴിഞ്ഞ അഞ്ചുദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോഴും തേറ്റമലയില്‍ തന്നെയാണ് കൂടുതല്‍ മഴ പെയ്തത്. അഞ്ചുദിവസത്തിനിടെ 951 മില്ലിമീറ്റര്‍ മഴയാണ് തേറ്റമലയില്‍ പെയ്തത്. വയനാട്ടില്‍ നാല് ദിവസം കുറഞ്ഞ തോതില്‍ പെയ്ത മഴ കഴിഞ്ഞ ഒറ്റരാത്രി കൊണ്ടാണ് കുത്തനെ ഉയര്‍ന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചൂരല്‍മലയില്‍ ഉരുള്‍പൊട്ടി ഇത്ര വലിയ ദുരന്തമുണ്ടാകാന്‍ കാരണവും കുറഞ്ഞ സമയത്തിനിടെ ഇത്ര വലിയ തോതില്‍ പെയ്ത മഴയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...