പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ശോചനീയാവസ്ഥ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കുക – കേരള ഗവൺമെന്റ് നേഴ്സസ് അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒ പി ടിക്കറ്റ് എടുത്ത് അത്യാഹിത വിഭാഗത്തിൽ വരുന്ന വരെയുള്ള പാത സഞ്ചാരയോഗ്യമാക്കണമെന്ന് കേരള ഗവൺമെന്റ് നേഴ്സസ് അസോസിയേഷൻ. തോരാത്ത മഴയിൽ അത്യാഹിത വിഭാഗത്തിനുള്ളിലും ഐ പി ബില്ലിംഗ് കൗണ്ടറിലെയും രൂക്ഷമായ ചോർച്ച കാരണം രോഗികൾക്ക് വളരെയധികം ബുദ്ധിമുട്ട് നേരിടുന്നു. ഇതുമൂലം ജീവനക്കാർക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. കമ്പ്യൂട്ടർ സിസ്റ്റം ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നനഞ്ഞു പ്രവർത്തനരഹിതം ആകുന്നു. മേൽമൂടി ഇല്ലാത്തതിനാൽ ബില്ലടയ്ക്കാൻ വരുന്നവർ മഴ നനയേണ്ടി വരുന്നു. ഇത്രയധികം പ്രയാസങ്ങൾ നേരിട്ടാണ് പത്തനംതിട്ടയിലെ പ്രധാന ആശുപത്രികളിൽ ഒന്നായ ജനറൽ ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും മുന്നോട്ടുപോകുന്നത്. അധികാരികൾ യുദ്ധകാല അടിസ്ഥാനത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് കേരള ഗവൺമെന്റ് നേഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

പത്തനംതിട്ട ജില്ലയിൽ ഏറെ അഭിമാനത്തോടെ ആരംഭിച്ച ഗവൺമെന്റ് കോളേജ് ഓഫ് നഴ്സിംഗിന്റെ ഐ എൻ സി മാനദണ്ഡപ്രകാരം അഫിലിയേഷൻ നഷ്ടപ്പെടാതെ ജില്ലയിൽ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു. ജില്ലയിലെ ഇലന്തൂരിലുള്ള ഗവൺമെന്റ് സ്കൂൾ ഓഫ് നേഴ്സിങ് കുട്ടികൾക്കുള്ള വാഹന സൗകര്യം വർഷങ്ങളായി ആവശ്യപ്പെടുകയാണ് ഇതുവരെ ലഭ്യമായിട്ടില്ല. ആരോഗ്യ മേഖലയിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കുക എന്നീ ആവശ്യങ്ങളും കേരള ഗവൺമെന്റ് നേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...