റാന്നി: കടത്തിണ്ണയില്‍ ഉറങ്ങി കിടന്ന വയോധികനെ കുത്തികൊലപെടുത്താന്‍ ശ്രമിച്ചയാളെ റാന്നി പോലീസ് പിടികൂടി. സംഭവത്തില്‍ കഴുത്തിന് പരിക്കേറ്റ ഉതിമൂട് വലിയകലുങ്ക് നാലുസെൻറ് കോളനിയിൽ പൊഴീക്കൽ മുത്തുസ്വാമിയുടെ
മകൻ മോഹനൻ ( 70) ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളെ കുത്തി പരിക്കേല്‍പ്പിച്ച കായംകുളം പെരിങ്ങാല ശിവശ്ശേരിൽ കിഴക്കേതിൽ വീട്ടിൽ നിന്നും റാന്നി തോട്ടമണ്ണില്‍ വാടകയ്ക്ക് താമസിക്കുന്ന ഭാസ്കരൻ്റെ മകൻ രതീഷ് (42)നെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഒമ്പത് എന്ന് കളിയാക്കി വിളിക്കുന്നതിലുള്ള മുൻവിരോധം നിമിത്തം വയോധികനെ മനപ്പൂർവ്വമായ നരഹത്യ
ചെയ്ത് വകവരുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി കൈയ്യിൽ കരുതിയിരുന്ന മാരകായുധമായ പിച്ചാത്തി കൊണ്ട് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റാന്നി തോട്ടമൺ അമ്പലത്തിന് അടുത്തുള്ള കുറുപ്പിൻ്റെ പലചരക്കു കടയുടെ തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന മോഹനനെ തട്ടി ഉണർത്തി എനിയ്ക്ക് ജീവിക്കണം അതിനായി നിന്നെ ഞാൻ കൊല്ലും എന്ന് പറഞ്ഞ് കഴുത്തിൻ്റെ ഭാഗത്തും വലതു ചെവിയുടെ താഴെയും വലതു തോളിൻ്റെ ഭാഗത്തും വലതുകൈയ്യിലും
ഇടതുകൈയ്യിലും കുത്തിയും വെട്ടിയും മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നു എന്നാണ് കേസ്. റാന്നി പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1