ചെങ്ങറ സമര ഭൂമി നിവാസികൾക്ക് അനുവദിച്ച ഓണക്കിറ്റുകളും റേഷൻ കാർഡുകളും നാളെ വിതരണം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ സമര ഭൂമി നിവാസികൾക്ക്  അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച ഓണക്കിറ്റുകളും റേഷൻ കാർഡുകളും നാളെ രാവിലെ 9.30 ന് സമര ഭൂമിയിൽ  നടക്കുന്ന ചടങ്ങിൽ  ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി  ജി. ആർ. അനിൽ വിതരണം ചെയ്യും. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഭൂ സമരം തുടരുന്ന ചെങ്ങറയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ജനീഷ് കുമാർ.എം.എൽ.എ മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും നല്കിയ നിവേദനങ്ങളെ തുടർന്നാണ് സർക്കാർ നടപടി. സ്വന്തമായി റേഷൻ കാർഡ് വേണമെന്നത് സമര ഭൂമി നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.  റേഷൻ കാർഡ് ഇല്ലാത്തതിനാൽ സമര ഭൂമി നവാസികൾക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല.
കൃഷി ചെയ്ത് ജീവിക്കാനായി സാധുജന വിമോചന സംയുക്ത വേദിയുടെ  നേതൃത്വത്തിൽ 2007ലാണ് ചെങ്ങറ എസ്റ്റേറ്റിലെ കുറുമ്പറ്റി ഡിവിഷനിൽ കുടിൽ കെട്ടി സമരം ആരംഭിച്ചത്. പിന്നീട് ചെങ്ങറ ഭൂസമരത്തിന് പിന്തുണ ലഭിച്ചെങ്കിലും സമരസമിതി പ്രവർത്തകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. കഴിഞ്ഞ  ആഴ്ച  ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ റവന്യൂ സെക്രട്ടറി രാജമാണിക്യം, ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ എന്നിവർ ഇവിടെ സന്ദർശനം നടത്തിയിരുന്നു.  ഇരുപത് വർഷക്കാലമായി സമരഭൂമിയിൽ താമസിക്കുന്നവർക്ക്  റേഷൻ കാർഡ്, സ്ഥിരതാമസ രേഖ, സമരഭൂമിയിലെ റോഡുകൾ, വൈദ്യുതി, വെളളം, മറ്റ് ഭൂമിപ്രശ്നങ്ങൾ, എന്നിവ സംബന്ധിച്ച പരാതികൾ സമരസമിതി പ്രവർത്തകർ റവന്യു സെക്രട്ടറിക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവരല്ല ; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി...

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...