കൊടുങ്ങല്ലൂരില്‍ 18 വയസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ 18 വയസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പ്രായപൂര്‍ത്തിയാകാതിരുന്ന ഒന്നാം പ്രതി അസ്‌ലമിനെ കസ്റ്റഡിയിലെടുത്ത ദിവസം തന്നെ പിതാവിനൊപ്പം വിട്ടയച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. നിയമനടപടികള്‍ പാലിക്കാതെ, അന്യായമായി പ്രതികളെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വെച്ചുവെന്നായിരുന്നു പിതാവിന്റെ പ്രധാന ആരോപണം. കേസിലെ രണ്ടാം പ്രതിയായ നൗഷാദിന്റെ മകന്‍ സഹലിനെ കോടതിയില്‍ ഹാജരാക്കിയത് കസ്റ്റഡിയിലെടുത്തതിന് തൊട്ടടുത്ത ദിവസമായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. അറസ്റ്റ് വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസുകളിലും രേഖകളിലും പിതാവ് നൗഷാദ് ഒപ്പുവെച്ചിരുന്നു.

പ്രതികള്‍ക്ക് നിയമസഹായവും വൈദ്യസഹായവും ഏര്‍പ്പെടുത്താന്‍ ബന്ധുക്കള്‍ കണ്ടെത്തിയ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഒന്നാം പ്രതിയായ അസ്‌ലം പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയും ചതിയിലൂടെയും 20 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് കേസ്. രണ്ടാം പ്രതി മുഹമ്മദ് സഹലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി പരാതിക്കാരിയുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്യുമെന്നും വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേര്‍ന്ന് പോയ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ 50,000 രൂപയും ഈ വര്‍ഷം ഏപ്രിലില്‍ 20 പവന്‍ സ്വര്‍ണാഭരവും തട്ടിയെടുത്തെന്നും ഈ പണവും സ്വര്‍ണവും രണ്ടാം പ്രതിയുടെ കൈവശമാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് രേഖകളിലുണ്ട്. നേരത്തെ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് രംഗത്തെത്തിയിരുന്നു. കുട്ടി മരിച്ചതിന് ശേഷം പോലീസ് ഇതുവരെ തങ്ങളെ സമീപിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. വളരെ മോശമായ രീതിയിലാണ് പോലീസ് മക്കളോടും തന്നോടും പെരുമാറിയതെന്നും പിതാവ് പറഞ്ഞു. തന്റെ രണ്ട് മക്കളെയും പുറംലോകം കാണിക്കില്ല എന്ന് ഭീഷണിപ്പെടുത്തിയതായും നൗഷാദ് ആരോപിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോളാർ ഗൂഢാലോചന കേസിൽ മുൻ മന്ത്രി കെ.ബാബു കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...

0
കൊല്ലം: സോളാർ ഗൂഢാലോചന കേസിൽ മുൻ മന്ത്രി കെ.ബാബു കൊട്ടാരക്കര ജുഡീഷ്യൽ...

കടുത്ത നടപടിയുമായി എയർ ഫ്രാൻസ് ; പാകിസ്താൻ ഉൾപ്പെടെയുള്ള ജീവനക്കാരെ മാറ്റിനിർത്താൻ തീരുമാനം

0
പാരിസ്: ഫ്ലൈദുബായ് വിമാനത്തിലെ അക്രമ സംഭവത്തിന് പിന്നാലെ, ചില രാജ്യങ്ങളിൽ നിന്നുള്ള...

കാലിക്കടവ് എംഡിഎംഎ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

0
കാസർകോട്: കാലിക്കടവ് എംഡിഎംഎ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. യൂത്ത്...

മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്ന് ആർ....

0
ഡൽഹി: സമരത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി...