മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്ന് ആർ. ശ്രീലേഖ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സമരത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ആർ. ശ്രീലേഖ. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്ന് അവർ ആരോപിച്ചു. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കുകയായിരുന്നു ആർ. ശ്രീലേഖ. കഴിഞ്ഞ ദിവസങ്ങളിൽ ശ്രീലേഖയുടെ രാജി തീരുമാനവും പിന്മാറ്റവും വിവാദമായിരുന്നു. പിന്നാലെ വിശദീകരണവുമായി അവർ രം​ഗത്തെത്തി. കൗൺസിലർ ആയി തുടരുമെന്നും മരിക്കും വരെ ബിജെപിയിൽ ഉണ്ടാകുമെന്നും ശ്രീലേഖ വ്യക്തമാക്കി. അതേസമയം ദേശീയ വനിതാ കമ്മീഷൻ ആക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന വാർത്ത തള്ളുകയും ചെയ്തു.

സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിശദീകരണം.താൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തന്നെ മോശമാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ബിജെപി അംഗത്വം എടുത്തത് മുതൽ മാധ്യമങ്ങൾ ചൊറിയുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇത് ഒരുപാട് നേരിട്ടു. താൻ കൂടി ഉൾപ്പെട്ട സമിതിയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്. താനൊരു മോദി ഭക്തയാണെന്നും മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും ശ്രീലേഖ വിശദീകരിച്ചു. മരിക്കുംവരെ ബിജെപിയിൽ തുടരും. കോൺഗ്രസിലേക്ക് പോകും എന്നത് അസംബന്ധമാണെന്നും അവർ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുങ്ങല്ലൂരില്‍ 18 വയസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

0
തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ 18 വയസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കേസിന്റെ റിമാന്‍ഡ്...

നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയിൽ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ

0
ജിദ്ദ: നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയിൽ മലയാളി നഴ്സ് പോലീസ്...

വിചിത്ര ഹാക്കിങ് ; ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകളും ഫ്രീസറുകളും ഹാക്ക് ചെയ്യപ്പെടുന്നു

0
പാരീസ്: ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് വിചിത്ര ഹാക്കിങ്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകളും ഫ്രീസറുകളുമാണ്...

തിരുവനന്തപുരത്ത് 2,500 കോടിയുടെ വിമാനത്താവള വികസനം ; രാജ്യാന്തര ടെർമിനലിന് നാളെ തറക്കല്ലിടും

0
തിരുവനന്തപുരം : രാജ്യാന്തര യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി മൂന്നിരട്ടിയിലധികമായി ഉയർത്താൻ...