ഫലസ്തീൻ ജനതയുടേത് പിറന്ന മണ്ണിന് വേണ്ടിയുള്ള ചെറുത്തുനിൽപ്പ്: ജോൺസൺ കണ്ടച്ചിറ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഫലസ്തീൻ ജനത നടത്തുന്നത് പിറന്ന മണ്ണിൽ ജീവിക്കാനുള്ള ചെറുത്തുനിൽപ്പാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ. മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം ഫലസ്തീനികളുടെ അവകാശമാണ്, ഫലസ്തീൻ്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി ലോകരാജ്യങ്ങൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയ്ക്കുള്ള പിന്തുണ ഇന്ത്യ തുടരുക എന്ന ആവശ്യങ്ങൾ ഉന്നയിച്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് സമീപം നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഭയം നൽകിയവരെയാണ് ഇസ്രയേൽ കൂട്ടക്കുരുതി നടത്തുന്നത്. നിരോധിത മാരകായുധങ്ങള്‍ പ്രയോഗിച്ചതായി ആക്ഷേപമുയരുന്നു. മുൻ വര്‍ഷങ്ങളില്‍ നടത്തിയ സൈനികാതിക്രമങ്ങളില്‍ പതിനായിരക്കണക്കിന് ഫലസ്തീൻ കുടുംബങ്ങളെ നിശ്ശേഷം തകര്‍ത്തു, കോളനികൾ നിലംപരിശാക്കി. ഉപരോധിത പ്രദേശത്തെ അത്യാവശ്യ അടിസ്ഥാനാവശ്യ ഉപാധികള്‍ ഒന്നൊഴിയാതെ നശിപ്പിച്ചു. സമാനതകളില്ലാത്ത ക്രൂരതയാണ് ഇസ്രയേൽ നടത്തുന്നതെന്നും അതിന് ഇന്ത്യ നൽകുന്ന പിന്തുണ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഓർഗനൈസർ ഷെയ്ക്ക്‌ നജീർ, ജില്ലാ ട്രഷറർ ഷാജി കോന്നി, ജില്ലാ സെക്രട്ടറിയേറ്റംഗം എം ഡി ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷൈജു ഉളമ, സിയാദ് നിരണം എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...