കട്ടപ്പന: കനത്ത മഴയിൽ ഇരട്ടയാർ കാറ്റാടിക്കവലക്കുസമീപം തോവാളമെട്ടിൽ നിർമാണത്തിലിരുന്ന വീടിന്റ സംരക്ഷണഭിത്തി ഇടിഞ്ഞു. ഇതോടെ വീടിന്റെ തറ അപകടാവസ്ഥയിലായി. നെല്ലിക്കൽ വിജയകുമാറിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. വ്യാഴാഴ്ച പുലർച്ചെ 4.30ഓടെയാണ് സംഭവം. പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച വീടിന്റെ കൽക്കെട്ടാണ് ഇടിഞ്ഞത്. റോഡിലേക്ക് വീണ കല്ലുകളും സിമന്റ് കട്ടകളും പ്രദേശവാസികളുടെ സഹായത്തോടെ നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി. ആദ്യ ഗഡുവായി ലഭിച്ച 48,000 രൂപകൊണ്ട് തറയുടെ നിർമാണം പൂർത്തിയായിരുന്നു. ഇരട്ടയാർ വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ സ്ഥലം സന്ദർശിച്ചു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നും സംരക്ഷണഭിത്തി നിർമിച്ച് നൽകാനുള്ള നടപടി സ്വീകരിക്കണമെന്നാണ് വീട്ടുകാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























