​ ​ബ്രി​ട്ടീ​ഷ് ​യു​ദ്ധ ​വി​മാ​നത്തിന്റെ മടക്കയാത്ര ഇനിയും വൈകും ; വിമാനത്താവളത്തിന് വാടക നൽകേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ​​അ​ടി​യ​ന്ത​ര സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ​ ​ലാ​ൻ​ഡിം​ഗ് ​ന​ട​ത്തി​യ​ ​ബ്രി​ട്ടീ​ഷ് ​യു​ദ്ധ ​വി​മാ​നത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്‌ധ സംഘം ദിവസങ്ങൾക്കുള്ളിൽ എത്തിയേക്കും. നിലവിൽ വിമാനത്താവളത്തിലെ തുറസായ സ്ഥലത്താണ് വിമാനമുള്ളത്. സി ഐ എസ് എഫ് കനത്ത സുരക്ഷയാണ് വിമാനത്തിന് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. എത്ര രൂപ നൽകേണ്ടിവരുമെന്ന് സർക്കാരായിരിക്കും തീരുമാനിക്കുകയെന്നാണ് വിവരം. ഇന്തോ – പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാന വാഹിനി കപ്പലായ എച്ച്‌ എം എസ് പ്രിൻസ് ഓഫ് വെയ്‌ൽസിൽ നിന്ന് പറന്നുയർന്ന എഫ് 35 ബി യുദ്ധ വിമാനം ജൂൺ പതിനാലിനാണ് തിരുവനന്തപുരത്ത് ഇറക്കിയത്.

അ​റ​ബി​ക്ക​ട​ലി​ൽ​ ​ഇ​ന്ത്യ​ൻ​ ​നാ​വി​ക​സേ​ന​യും​ ​ബ്രി​ട്ടീ​ഷ് ​നാ​വി​ക​സേ​ന​യും​ ​ഒ​രു​മി​ച്ച് ​പാ​സെ​ക്‌​സ് ​എ​ന്ന​ ​പേ​രി​ൽ​ ​സൈ​നി​കാ​ഭ്യാ​സം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യെ​ത്തി​യ​ ​പ​ട​ക്ക​പ്പ​ലി​ൽ​ ​നി​ന്നാ​ണ് ​വി​മാ​നം​ ​നി​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​നാ​യി​ ​പ​റ​ന്നു​യ​ർ​ന്ന​ത്.​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​ ​കാ​ര​ണം​ ​തി​രി​കെ​ ​ക​പ്പ​ലി​ൽ​ ​ഇ​റ​ങ്ങാ​നാ​യി​ല്ല.​ ​ഇ​ന്ധ​നം​ ​തീ​രാ​റാ​യ​തോ​ടെ,​ ​പൈ​ല​റ്റ് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഇ​റ​ങ്ങാ​ൻ​ ​അ​നു​മ​തി​ ​തേ​ടു​ക​യാ​യി​രു​ന്നു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാ‌ർ കണ്ടെത്തിയതിനാൽ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ. ​ബ്രി​ട്ടീ​ഷ് ​യു​ദ്ധ ​വി​മാ​നം ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റാൻ ബ്രിട്ടീഷ് നാവികസേന നേരത്തെ വിസമ്മതിച്ചിരുന്നു. വിമാനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തുന്ന കെട്ടിടമാണ് ഹാംഗർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...