അങ്കണവാടികളുടെ പരിഷ്കരിച്ച ഭക്ഷണ മെനു നഗരസഭാ തലത്തിൽ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അങ്കണവാടികളിലെ പരിഷ്കരിച്ച മെനു നടപ്പിലാക്കുന്നതിന്റെ നഗരസഭാ തല ഉദ്ഘാടനം ചിറ്റൂർ 9 -ാം വാർഡിലെ സ്മാർട്ട്‌ അങ്കണവാടിയിൽ മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നിർവ്വഹിച്ചു. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ അങ്കണവാടികളിലെ ഭക്ഷണ ക്രമത്തിൽ കാലോചിതമായ പരിഷ്കാരം നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ എ. സാബു അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ നിഷ ആ നി ജോസഫ് മെനു പരിഷ്കരണത്തിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു.

96-ാം നമ്പർ അങ്കണവാടി വർക്കർ ജയ വി കെ, ഹെൽപ്പർ ലത പി ആർ എന്നിവർ പങ്കെടുത്തു. ശങ്കു എന്ന അങ്കണവാടി കുട്ടിയുടെ ആവശ്യം സാമൂഹ്യ മാധ്യമത്തിലൂടെ വലിയ ജനശ്രദ്ധ നേടിയിരുന്നു. സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലിലൂടെ തൻ്റെ ആവശ്യം സാധിച്ചതിന്റെ സന്തോഷവും ഈ കുട്ടി പങ്കുവെച്ചിരുന്നു. എണ്ണയുടെയും പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗം പരമാവധി കുറച്ചുള്ള ശാസ്ത്രീയ ഭക്ഷണ രീതിയാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....