വഴി നിറയെ തെരുവുനായ്കൾ ; സ്കൂൾ കുട്ടികളും യാത്രക്കാരും പേടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങരൂർ : വഴിയാത്രക്കാരുടെയും സ്കൂൾ കുട്ടികളുടെയും ജീവന് ഭീഷണിയായി തെരുവു നായ്ക്കൂട്ടം. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ ചെങ്ങരൂർ ബിയഡ് കോളജ് മുതൽ ചെങ്ങരൂർ കവല വരെയാണ് നായകൾ കൂട്ടം കൂടി നടക്കുകയും വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നത്. ഇരുചക്ര വാഹനത്തിൽ പോകുന്നവരുടെ പുറകെ കുരച്ചു കൊണ്ട് ഓടുകയും നിയന്ത്രണം വിട്ട് വാഹനം അപകടത്തിൽപെടുകയും ചെയ്യുന്നത് പ്രദേശവാസികൾക്ക് സ്ഥിരം കാഴ്ച്ചയാണ്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ വീട്ടുടമസ്ഥയുടെ വീട്ടിലേക്ക് തെരുവു നായ്കൾ കൂട്ടത്തോടെ എത്തുകയും വീട്ടുടമസ്ഥയെ ആക്രമിക്കുകയും ചെയ്തിരുന്നു.

ദിവസേന 500-ൽ അധികം സ്കൂൾ കുട്ടികൾ ബസ് കയറാൻ നിൽക്കുകയും കാൽനടയായി പോകുവാനും ഉപയോഗിക്കുന്ന റോഡാണ് ഇത്. ബസ് കാത്തുനില്ക്കുന്ന സ്കൂൾ കുട്ടികളുടെ അടുത്തേക്ക് തെരുവു നായ്കൾ കൂട്ടത്തോടെ വരുന്നതും കുട്ടികൾ പേടിച്ച് ഓടുന്നതും സ്ഥിരം കാഴ്ച്ചയാണ്. പല തവണ വാർഡ് മെമ്പറുടെയും കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും ശ്രദ്ധയിൽപെടുത്തി എങ്കിലും യാതൊരു നടപടിയും അതികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നാട്ടിൽപുറങ്ങളിൽ വളരുന്ന തെരുവ് നായ്കളെ നിയന്ത്രിക്കുവാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...