തണ്ണിത്തോട്ടില്‍ കുന്നിടിച്ച് നിർമ്മാണ പ്രവർത്തനം ; മണ്ണും ചെളിയും നിറഞ്ഞ റോഡില്‍ യാത്ര ദുഷ്ക്കരം

For full experience, Download our mobile application:
Get it on Google Play

കോന്നി : നിർമ്മാണ സ്ഥലത്ത് നിന്നും ഒഴുകി എത്തിയ മണ്ണും ചെളിയും റോഡിൽ നിറഞ്ഞത് യാത്ര ദുഷ്‌കരമാക്കി. തണ്ണിത്തോട് മേക്കണ്ണം – അഞ്ചുകുഴി റോഡിലാണ് നിർമ്മാണ സ്ഥലത്ത് നിന്നും ചെളിവെള്ളം ഒഴുകി എത്തിയത്. റോഡിന് സമീപത്ത് കുന്നിടിച്ച് നിർമ്മാണ പ്രവർത്തനം നടത്തുന്ന സ്ഥലത്ത് നിന്നാണ് ചെളിയും വെള്ളവും റോഡിലേക്ക് ഒഴുകി എത്തിയത്. മഴവെള്ളത്തോടൊപ്പം ചെളിയും വെള്ളവും റോഡിൽ നിറഞ്ഞ് സമീപത്തെ വീടുകളുടെ മുറ്റത്തേക്കും ഒഴുകി എത്തുന്നതായി നാട്ടുകാർ പറയുന്നു. റോഡിന് സമീപത്ത് വൻതോതിൽ മലയിടിച്ച് നിർമ്മാണ പ്രവർത്തനം നടത്തുന്നത് സംബന്ധിച്ച് സമീപവാസികൾ നേരത്തെ അധികൃതർക്ക് പരാതി നൽകിയിരുന്നു.

റോഡിന്റെ ഒരു വശത്ത് വലിയ പാറക്കൂട്ടം സ്ഥിതി ചെയ്യുന്നുണ്ട്. ഈ പാറകൾ പൊട്ടിച്ച് നിർമ്മാണ പ്രവർത്തനം നടത്തുന്നത് സമീപത്തെ വീടുകൾക്ക് ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. ഇടിച്ച് നിരത്തിയ മണ്ണ് വീടുകൾക്ക് ഭീഷണിയാകരുത് എന്ന് അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇപ്പോള്‍ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

കുട്ടികളുടെ സുരക്ഷയേക്കാൾ വലുത് പണമോ? ചാറ്റ്ജിപിടിയുടെ അണിയറക്കാർക്കെതിരെ അമേരിക്കയിൽ വൻ കേസ്!

0
വാഷിംഗ്ടൺ: സുരക്ഷാ മുൻകരുതലുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, ഉപയോക്താക്കൾക്ക് ദോഷകരമായി ബാധിക്കുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും...

വടശ്ശേരിക്കരയില്‍ കാടുകയറിയ സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക് ഭീഷണി

0
വടശ്ശേരിക്കര : വടശ്ശേരിക്കരയില്‍ കാടുകയറി കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക്...

ധനനയ പ്രഖ്യാപനം നാളെ നടക്കാനിരിക്കെ ആർബിഐയുടെ അടിയന്തര നീക്കം ; വിപണിയിൽ ചർച്ചയായി കേന്ദ്ര...

0
മുംബൈ: വെള്ളിയാഴ്ച കേന്ദ്ര ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ ധനനയ (Monetary...