കോന്നി മെഡിക്കൽ കോളേജ് പരിസരത്തെ പാറ ഇനി കടൽ ഭിത്തിയായി മാറും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജ് പരിസരത്തെ പാറ നീക്കം ചെയ്തുതുടങ്ങി. ജല വിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ആണ് പാറകൾ നീക്കം ചെയ്യുന്നത്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന കൂറ്റൻ പാറകൾ കടൽഭിത്തി നിർമിക്കുന്നതിനായാണ് ഉപയോഗിക്കുക. ഇതിനായി പാറ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു. കോന്നി മെഡിക്കൽ കോളേജ് നിർമ്മാണം ആരംഭിച്ചത് മുതൽ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമിയിൽ ഉള്ള പാറ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് മൂലം മെഡിക്കൽ കോളേജ് കെട്ടിടങ്ങൾ നിർമ്മിക്കുവാൻ തന്നെ പ്രയാസമേറിയ കാര്യമായിരുന്നു. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് പാറ നീക്കം ചെയ്ത് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുവാൻ കഴിഞ്ഞത്. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വലിയ പാറകൾ പൂർണ്ണമായി നീക്കം ചെയ്യുവാൻ ആണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊട്ടിച്ച് മാറ്റിയ പാറയാണ് നിലവിൽ നീക്കുന്നത്. കടൽ ഭിത്തികൾക്ക് പരമാവധി വലിയ പാറകൾ തന്നെ വേണം എന്നതിനാൽ പരമാവധി വലിപ്പത്തിൽ പാറകൾ നീക്കം ചെയ്യുവാൻ ആണ് ഇവർ ശ്രമിക്കുന്നത്. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന് മുൻപിൽ ഉള്ള പാറയാണ് ഇപ്പോൾ നീക്കം ചെയ്യുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...