കുരമ്പാല ഭഗവതി ക്ഷേത്രത്തിലെ ചൂരൽ ഉരുളിച്ച സമാപിച്ചു ; പടയണി ഇന്ന് പുനരാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ അടവി ഉത്സവത്തിന്റെ ഭാഗമായുള്ള ചൂരൽ ഉരുളിച്ച ഇന്നലെ വൈകിട്ടോടെ സമാപിച്ചു. ആയിരത്തിലധികം പേർ പങ്കെടുത്തു. ഇന്നലെ പകൽ കൊടുംചൂടിലും ചൂരലുമേന്തി ഭക്തർ തങ്ങളുടെ ഊഴം കാത്ത് നിന്നു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെ തുടങ്ങിയ ചൂരൽ ഉരുളിച്ച കാണാൻ ആയിരക്കണക്കിന് ഭക്തരാണെത്തിയത്. ഇന്നലെ വൈകിട്ട് ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല.

ഇന്ന് പടയണി പുനരാരംഭിക്കും. രാത്രി 9ന് പതിവുപോലെ തപ്പുകാച്ചിക്കൊട്ട്, താവടിതുള്ളൽ, പന്നത്താവടി, പടയണി വിനോദം, ഗണപതികോലം എന്നിവ നടക്കും. തുടർന്ന് നായാട്ടും പടയും തുടങ്ങും. നാളെ വൈകിട്ട് പടയണിക്ക് ശേഷം കാലൻകോലം കളത്തിലെത്തും. പടയണിയുടെ 13-ാം ദിവസമായ ചൊവ്വാഴ്ച പടയണി ചടങ്ങുകൾക്ക് ശേഷം അമ്പലവും വിളക്കും നടക്കും.

വാഴപ്പിണ്ടിയിൽ ക്ഷേത്രമാതൃക സൃഷ്ടിച്ച് പ്രതിഷ്ഠ, പൂജാചടങ്ങുകൾ, കൊടിയേറ്റ് എന്നിവ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ചടങ്ങാണിത്. പന്ത്രണ്ടോടെ ഭൈരവി കോലം കളത്തിലെത്തും. കരിങ്കോഴിയെ കാട്ടി പിശാചുക്കളെയെല്ലാം പാടി വിളിച്ച് കോലവുമായി പൂഴിക്കാട് ചിറമുടിയിലെത്തും. ഇവിടെ കോഴിയെ ബലി നൽകി, മണ്ണാന്റെ മാന്ത്രികകർമത്തിന് ശേഷം കോലം പാലമരത്തിൽ തൂക്കി ഗ്രാമവാസികൾ തിരിഞ്ഞു നോക്കാതെ മടങ്ങിപ്പോരുന്നതോടെ അടവി ഉത്സവത്തിന് സമാപനമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...