ഒമാൻ തീരം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം സാഹസികമായി വലയിലാക്കി റോയൽ ഒമാൻ പോലീസ്

For full experience, Download our mobile application:
Get it on Google Play

മസ്കത്ത്: ഒമാൻ തീരം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം സാഹസികമായി വലയിലാക്കി റോയൽ ഒമാൻ പോലീസ്. ‘ഖാട്ട്’ എന്ന ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഘത്തെയാണ് കടലിലൂടെ നടത്തിയ ചേസിലൂടെ ആർഒപി പിടികൂടിയത്. കോസ്റ്റൽ സെക്യൂരിറ്റി പോലീസ് കമാൻഡിന്റെയും സുരക്ഷാ വിഭാഗങ്ങളുടെയും സംയുക്ത നീക്കത്തിലൂടെയായിരുന്നു കടത്ത് സംഘത്തെ പൂട്ടിയത്. ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശം വഴി ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് പോലീസ് അതിസാഹസികമായി തകർത്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെയാണ് സംഭവം. കടലിൽ സംശയാസ്പദമാ ബോട്ട് ശ്രദ്ധയിൽപെട്ടതോടെ കോസ്റ്റ​ഗാർഡ് നിരീക്ഷണം ആരംഭിച്ചു. തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് കടത്ത് സംഘവും അറിഞ്ഞിരുന്നില്ല.

കടൽമാർ​ഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വലിയൊരു അളവ് ‘ഖാട്ട്’ ലഹരിമരുന്നാണ് സുരക്ഷാസേന പിടിച്ചെടുത്തത്. വിപണിയിൽ ദശലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നാണിത്. മയക്കുമരുന്നുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയായിരുന്ന മൂവർസംഘത്തെ ദൽഖൂത്ത് തുറമുഖത്തിന് സമീപം കടലിൽ വെച്ചാണ് സാഹസികമായി പിടികൂടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...