എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷം ; രണ്ട് സ്ത്രീകൾ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

എടത്വ : എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷം.രണ്ട് സ്ത്രീകൾ ആശുപത്രിയിൽ.തലവടി കളങ്ങര വീട്ടിൽ കുളങ്ങര പെയിന്റ് ഹൗസ് ഉടമ തോമസ് വർക്കിയുടെ ഭാര്യ മുൻ അദ്ധ്യാപിക ബീനാമ്മ എൽ , പാണ്ടങ്കരി കവലയ്ക്കൽ സിജിമോൾ എന്നിവരാണ് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. എടത്വയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് എടത്വ വികസന സമിതി പല തവണ അധികൃതരോട് ആവശ്യപെട്ടിട്ടുള്ളതാണ്. സെൻസസ് ഡ്യൂട്ടിക്കിടയിൽ കണ്ടങ്കരി പ്രദേശത്ത് വിവര ശേഖരണത്തിന് പോയ അധ്യാപികയെ നായ് കൂട്ടം ആക്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ചികിത്സ തേടിയതിന് ശേഷമാണ് ജോലി തുടർന്നത്. ചില മാസങ്ങൾക്ക് മുമ്പ് തലവടി കുന്തിരിക്കൽ വാലയിൽ ക്ഷീര കർഷകൻ വി.ഇ.ഈപ്പന്റെ പശു കിടാവിനെ നായ് കടിച്ചു കൊന്നിരുന്നു.ചില ആഴ്ചകൾക്ക് മുമ്പ് നായ് കുറുകെ ചാടി സ്കൂട്ടർ യാത്രക്കാരനായ വാലയിൽ സാം മാത്യു അപകടത്തിൽപെട്ട് പരുക്കേറ്റ് ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. എടത്വ കളങ്ങര പെയിന്റ് ഹൗസിലെ ജീവനക്കാരനും സമാനരീതിയിൽ അപകടത്തിൽപെട്ടിരുന്നു.

എടത്വ പാലത്തിനടിവശം, കെഎസ്ആർടിസി ഡിപ്പോ എന്നിവിടങ്ങൾ നായ്ക്കളുടെ താവളമാണ്.ബസിൽ കയറാൻ എത്തുന്ന യാത്രക്കാരെ നായ് കടിച്ച സംഭവം ഉൾപ്പെടെ ഉണ്ടായിട്ടുണ്ട്. റോഡിന്റെ വശങ്ങളിലും തുറസായ സ്ഥലത്തും മാലിന്യം നിക്ഷേപിക്കുന്നതിനാൽ നായ്ക്കൾക്ക് ഭക്ഷണത്തിന് ക്ഷാമമില്ല. പ്രതിരോധ മരുന്ന് എടത്വ സി.എച്ച് എസി യിൽ ലഭ്യമാക്കണമെന്നാവശ്യമുന്നയിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എടത്വാ വികസന സമതി സമരങ്ങൾ സംഘടിപ്പിച്ചിരുന്നതായി പ്രസിഡന്റ് ഐസക്ക് എഡ്വേർഡ്, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള എന്നിവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...