കൈ കാണിച്ചിട്ടും പ്രിയദർശിനി ബസ് നിർത്തിയില്ല : അധ്യാപികയുടെ പരാതിയിൽ അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : കൈനീട്ടിയിട്ടും സ്റ്റോപ്പിൽ നിർത്താതെ കെ.എസ്.ആർ.ടി.സി. ബസ് പോയതിനെതിരെയുള്ള അധ്യാപികയുടെ പരാതിയിൽ അന്വേഷണത്തിന് നിർദേശിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. തോമാപുരം സെയ്‌ന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ രസതന്ത്രം അധ്യാപിക മിനിമോൾ സേവ്യക്കാണ് ദുരനുഭവമുണ്ടായത്. ബന്തടുക്കയിൽനിന്ന് ഓടയഞ്ചാൽ വഴി മാനന്തവാടിയിലേക്ക്‌ പോകുകയായിരുന്ന പ്രിയദർശിനി ബസാണ് നിർത്താതെ പോയത്. രാവിലെ 7.15 ഓടെയാണ് ബസ് കല്ലഞ്ചിറയിലെത്തിയത്. ഇവിടെനിന്ന് 22 കിലോമീറ്റർ ദൂരമുണ്ട് ചിറ്റാരിക്കാൽ തോമാപുരത്തേക്ക്. സ്‌പെഷ്യൽ ക്ലാസ് വെച്ചതിനാൽ എട്ടുമണിക്ക് തന്നെയെത്തണമെന്നതിനാൽ അധ്യാപികയ്ക്ക് സ്‌പെഷ്യൽ വാഹനമാക്കി പോകേണ്ടിവന്നു.

തിങ്കളാഴ്ച സ്വകാര്യ ബസ് സമരം കൂടിയായിരുന്നു. അതിരാവിലെയായതിനാൽ ബസിൽ തിരക്ക് കുറവായിരുന്നു. തനിക്കുണ്ടായ മാനസികപ്രയാസവും സാമ്പത്തികനഷ്ടവും കാണിച്ച് മിനിമോൾ മന്ത്രി സി.പി. ജോണിന് പരാതി നൽകുകയായിരുന്നു. മികവാർന്ന ടൂറിസം ബജറ്റ് പ്രവർത്തനത്തിന് കെ.എസ്.ആർ.ടി.സി. കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് പുരസ്‌കാരം നൽകാനെത്തിയപ്പോഴാണ് പരാതി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...