വന്ദേഭാരതിന്റെ കാവിനിറം ; രാഷ്ട്രീയമില്ല, 100 ശതമാനം ശാസ്ത്രീയമെന്ന് റെയിൽവേ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വന്ദേഭാരതിന് കാവിനിറം നൽകിയതിൽ രാഷ്ട്രീയമില്ലെന്ന് കേ​ന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മാധ്യമപ്രവർത്തകരോട് സംസാരിക്കു​മ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശാസ്ത്രീയമായാണ് വന്ദേ ഭാരതിന് നിറങ്ങൾ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ കണ്ണുകൾക്ക് ഏറ്റവും കൂടുതൽ ദൃശ്യമാകുന്ന നിറങ്ങൾ മഞ്ഞയും ഓറഞ്ചുമാണ്. യുറോപ്പിലെ 80 ശതമാനം തീവണ്ടികൾക്കും ഓറഞ്ചോ അല്ലെങ്കിൽ മഞ്ഞ നിറമോ ആണ് നൽകിയിരിക്കുന്നതെന്ന് വൈഷ്ണവ് പറഞ്ഞു. വെള്ളി നിറത്തിനും മഞ്ഞയുടേത് പോലുള്ള തിളക്കമുണ്ട്.

എന്നാൽ, കണ്ണുകൾക്ക് കൂടുതൽ ദൃശ്യമാകുന്ന നിറങ്ങൾ മഞ്ഞയും ഓറഞ്ചുമാണ്. ഇതിന് പിന്നിൽ രാഷ്ട്രീയമില്ല. 100 ശതമാനം ശാസ്ത്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാരണം കൊണ്ടാണ് വിമാനങ്ങളുടേയും കപ്പലുകളുടേയും ബ്ലാക്ക് ബോക്സ് ഓറഞ്ച് നിറത്തിൽ നിർമിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ ലൈഫ് ജാക്കറ്റുകളും റെസ്ക്യു ബോട്ടുകളും ഓറഞ്ച് നിറത്തിലാണ് നിർമിച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഇന്ത്യയുടെ ആദ്യ വന്ദേഭാരത് ​ട്രെയിൻ സെപ്റ്റംബർ 24നാണ് സർവീസ് തുടങ്ങിയത്. കാസർകോട്-തിരുവനന്തപുരം റൂട്ടിലായിരുന്നു സർവീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...