മുല്ലശേരിയില്‍ ഭാരത് അരി വിൽപന പോലീസും പഞ്ചായത്ത് അധികൃതരും തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മുല്ലശേരി പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശം ലക്ഷ്യമിട്ട് ഭാരത് അരി വില്‍പ്പന നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. വോട്ട് ലക്ഷ്യമിട്ടാണ് അരി വില്‍പ്പനയെന്ന് പരാതി ഉയര്‍ന്നതോടെയാണ് വിതരണം തടഞ്ഞത്. മുല്ലശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വ്യാഴാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റചട്ട ലംഘനമാണെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്നാണ് അരിവിതരണം തടഞ്ഞത്. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. വിവരമറിഞ്ഞ് റിട്ടേണിങ് ഓഫീസര്‍ ലൗസിയും സ്ഥലത്തെത്തി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ അരി വിതരണം നടത്താന്‍കഴിയില്ലെന്ന് റിട്ടേണിംഗ് ഓഫീസറും അറിയിച്ചു പിന്നാലെ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. അരിയുമായെത്തിയ വാഹനം അടുത്ത പഞ്ചായത്തിലേക്ക് മാറ്റിയിടണമെന്ന് നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന് തോളൂര്‍ പഞ്ചായത്തിലേക്ക് വാഹനം മാറ്റി. പിന്നീട് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ വെച്ച് അരി വിതരണം നടന്നു. മണലൂര്‍ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലൊന്നും ഭാരത് അരി വിതരണം നടത്താതെ മുല്ലശ്ശേരിയില്‍ മാത്രം അരിയെത്തിയത് വോട്ട് തട്ടാനുള്ള തന്ത്രമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. നേരത്തെ തൃശൂരില്‍ അരി വിതരണം നടത്തിയതും വിവാദമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വിജയം ലക്ഷ്യമിട്ടാണ് അരിവിതരണം എന്നായിരുന്നു വിമര്‍ശനം.

മണലൂര്‍ മുല്ലശ്ശേരിയില്‍ ഭാരത് അരിയുടെ വില്‍പ്പന മണലൂര്‍ എം.എല്‍.എ മുരളി പെരുനെല്ലിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് തടഞ്ഞത് ജനവിരുദ്ധനടപടിയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാര്‍ കുറ്റപ്പെടുത്തി. തൊട്ടടുത്ത വാര്‍ഡില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് വില കൊടുത്ത് ആളുകള്‍ അരി വാങ്ങാന്‍ പാടില്ലെന്ന് പറയുന്നത് എന്ത് നിയമം വെച്ചാണെന്ന് എം.എല്‍.എയും പോലീസും വിശദീകരിക്കണം. ഉപതെരെഞ്ഞെടുപ്പ് നടക്കുന്നിടത്ത് പണം നല്‍കി സാധനങ്ങള്‍ വാങ്ങാന്‍ പാടില്ലെന്ന വാദം വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...