രുചി വൈവിദ്ധ്യത്തിന്റെ അത്ഭുത ലോകം തുറന്ന സൗദി ഫുഡ്‌ ഷോ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: ഭക്ഷണ വിഭവങ്ങളിലെ രുചി വൈവിദ്ധ്യത്തിന്റെ അത്ഭുത ലോകം തുറന്നുകാട്ടിയ സൗദി ഫുഡ്‌ അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് സമാപനം. റിയാദ് ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്ററില്‍ മൂന്നുദിവസം നീണ്ടുനിന്ന മേള സൗദി വ്യവസായ, ധാതുവിഭവ വകുപ്പുമന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്‍ഖുറൈഫ് ആണ് ഉദ്ഘാടനം ചെയ്തത്. നൂറോളം രാജ്യങ്ങളില്‍ നിന്ന് ഹോസ്‍പിറ്റാലിറ്റി, ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 500 ഓളം കമ്പനികളാണ് മേളയിൽ സ്വന്തം സ്റ്റാളുകളുമായി പങ്കെടുത്തത്.

സൗദി അറേബ്യയുടെ ‘വിഷന്‍ 2030’ന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ഭക്ഷ്യസുരക്ഷ. വ്യവസായ രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിടുന്നവയിൽ പ്രധാനപ്പെട്ടതാണ് ഭക്ഷ്യ വ്യവസായ മേഖലയെന്ന് മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്‍ഖുറൈഫ് പറഞ്ഞു. ഭക്ഷ്യ വസ്തുക്കളടക്കം ധാരാളം വ്യാവസായിക ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ലോക രാജ്യങ്ങളെ പങ്കാളിയാക്കാന്‍ സൗദി അറേബ്യക്ക് സാധിക്കുന്ന വിധത്തില്‍ ശരിയായ വ്യവാസ ശക്തികളെ അറിയാനും ദേശീയാവശ്യങ്ങള്‍ തിരിച്ചറിയാനും ‘വിഷന്‍ 2030’ മികച്ച മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത് -മന്ത്രി കൂട്ടിച്ചേർത്തു.

പെപ്‌സികോ, അമേരിക്കാന, അല്‍ജമീല്‍, ലാക്‌റ്റൈല്‍സ്, ഗള്‍ഫ് വെസ്റ്റ്, സിയറ ഫുഡ്, ഇഫ്‌ക്കോ, നാദക്, ലുലു തുടങ്ങി നൂറുകണക്കിന് അന്താരാഷ്ട്ര ബ്രാന്‍ഡുകളായിരുന്നു മേള നഗരിയെ സമ്പന്നമാക്കിയത്. പ്രാദേശിക കാർഷികോപന്നങ്ങൾക്കും ഭക്ഷ്യവിഭവങ്ങൾക്കും സൗദിയിൽ വിപണി കണ്ടെത്തി ഈ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചരിത്രമാണ് ലുലുവിനുള്ളതെന്ന് മേളയിൽ പ്രഭാഷണം നടത്തിയ ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച്, വിപണിയിൽ കാലോചിതമായ മാറ്റമാണ് ലുലു വരുത്തുന്നതെന്നും 20 ലോക രാജ്യങ്ങളിൽ പടർന്നുകിടക്കുന്ന ലുലു, സൗദിയിലെ കർഷകരുടെ കാര്യത്തിലും അവർക്ക് ഉൽപന്നങ്ങളുടെ വിപണി കണ്ടെത്തുന്നതിലും മുൻ നിരയിലാണെന്നും ഷഹീം പറഞ്ഞു. 2026 ആകുന്നതോടെ, ഈ രംഗത്ത് വിദേശ വിപണിയെ പൂർണമായും ആശ്രയിക്കാതെ സൗദി ഭക്ഷ്യ മേഖലയെ ഒരു പരിധി വരെ സ്വയം പര്യാപ്തമാക്കുന്നതിനും ലുലു എല്ലാ അർഥത്തിലും പിന്തുണ നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...