അറിവിന്റെ ആദ്യാക്ഷരം നൽകിയ ഐത്തല ഗവ. എൽപി സ്കൂൾ കെട്ടിടം ഇപ്പോൾ ആർക്കും വേണ്ടാത്ത അവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

ഐത്തല : അറിവിന്റെ ആദ്യാക്ഷരം നൽകിയ ഐത്തല ഗവ. എൽപി സ്കൂൾ കെട്ടിടം ഇപ്പോൾ ആർക്കും വേണ്ടാത്ത അവസ്ഥയില്‍. എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗം ‘അൺഫിറ്റ്’ സർ‌ട്ടിഫിക്കറ്റ് നൽകിയ കെട്ടിടത്തിൽനിന്ന് ഒടുവിൽ അങ്കണവാടിയും പുറത്തായിരിക്കുകയാണ്. പണ്ട് ഇരുനൂറിലധികം കുട്ടികൾ പഠിച്ചിരുന്ന സ്കൂളായിരുന്നു ഇത്. വിദ്യാർഥികൾ കുറഞ്ഞതോടെ  സ്കൂൾ അടച്ചു പൂട്ടി.

പിന്നീട് ഇവിടെ ഒരുമുറിയിൽ അങ്കണവാടി പ്രവർത്തിച്ചിരുന്നു. കൂടാതെ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പു കേന്ദ്രമായും സ്കൂൾ ഉപയോഗിച്ചു പോരുകയായിരുന്നു. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ സ്കൂളിലും വെള്ളം കയറിയിരുന്നു. പിന്നീടാണ് എൻജിനീയറിങ് വിഭാഗം ‘അൺഫിറ്റ്’ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിന്റെ മേൽക്കൂരയും ഭിത്തിയുമൊക്കെ തകർ‌ന്ന നിലയിലാണ്.

വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്നാണ്  നിർദേശം. പകരം കെട്ടിടം കണ്ടെത്താനാകാതെ വലയുകയാണ് ജീവനക്കാരും രക്ഷിതാക്കളും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  കൈവശത്തിലാണ് സ്കൂൾ കെട്ടിടം. ഇതു പഞ്ചായത്ത് ഏറ്റെടുത്തു നവീകരിച്ചാൽ അങ്കണവാടിക്കു കെട്ടിടമാകും. ഇതു സംബന്ധിച്ച് ഗ്രാമസഭ പ്രമേയം പാസാക്കി പഞ്ചായത്തിൽ നൽകിയിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി പൊതു വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചാൽ കെട്ടിടവും സ്ഥലവും പഞ്ചായത്തിന് ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....